തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയത് തങ്ങളുടെ ബിസിനസ് സുഗമമാക്കാനാണെന്ന് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍). പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന രീതിയില്‍ ഘനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റ് ആണ് സിഎംആര്‍എല്ലിന്റെ അസംസ്കൃത വസ്തു. അതിനാല്‍ വലിയ ഭീഷണികള്‍ ബിസിനസിന് നേരിടേണ്ടി വരാറുണ്ട്. ഇത് മറികടക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പണം നല്‍കുന്നതെന്നാണ് കമ്പനി സിഎഫ്ഒ കെഎസ് സുരേഷ് കുമാറിന്റെ മൊഴി.
സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ രേഖയില്‍ പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. അത് പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടെ ചുരുക്കെഴുത്താണെന്ന് സുരേഷ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ വ്യക്തികളുടെ വീടുകളിലോ ഓഫീസുകളിലോ എത്തിയാണ് പണം നല്‍കിയിരുന്നതെന്നും ഇവരുടെ പ്രതിനിധികളുടെ കൈവശവും പണം കൊടുത്തയക്കുമായിരുന്നെന്നും സുരേഷ് ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധരന് കര്‍ത്തയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും ഇത് കമ്പനിയുടെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് രേഖപ്പെടുത്തിയതെന്നും കാഷ്യറും മൊഴി നല്‍കിയിട്ടുണ്ട്.