സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്- ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പളളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ചാണ്ടി ഉമ്മനാണ്. പാര്‍ട്ടി വലിയൊരു ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അത് പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെ താന്‍ നിറവേറ്റുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പിതാവിനെപ്പോലെ വലിയൊരു മനുഷ്യനാവാന്‍ സാധിക്കില്ലെങ്കിലും അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പളളിയുടെ ജീവല്‍ പ്രശ്‌നങ്ങള്‍ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും തികച്ചും രാഷ്ട്രീയമായ തെരഞ്ഞെടുപ്പാകും പുതുപ്പളളിയില്‍ നടക്കുകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഇതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വിചാരണ ചെയ്യാനുളള അവസരം കൂടിയാണ് പുതുപ്പളളിക്കാര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചാണ്ടി ഉമ്മന്‍ പറഞ്ഞത്:

പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം എന്നെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കയാണ്. വലിയൊരു ഉത്തരവാദിത്തമാണ് പ്രസ്ഥാനം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തം പൂര്‍ണമായ ആത്മാര്‍ത്ഥതയോടെ ഞാന്‍ നിറവേറ്റും. എന്റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനുംവേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് ഈ പ്രസ്ഥാനം. ആ പ്രസ്ഥാനം ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അത് നിര്‍വഹിക്കുക എന്നത് എന്റെ കടമയാണ്. അപ്പ 53 വര്‍ഷത്തോളം പുതുപ്പളളിയുടെ ജനപ്രതിനിധിയായിരുന്നു. പുതുപ്പളളിയിലെ ഓരോ ആളുകളുടെയും സുഖത്തിലും ദുഖത്തിലും അദ്ദേഹം കൂടെയുണ്ടായിരുന്നു. 

അപ്പയെ പോലൊരു വലിയ മനുഷ്യനാവാന്‍ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പളളിയുടെ ജീവല്‍ പ്രശ്‌നങ്ങള്‍ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പാകും പുതുപ്പളളിയില്‍ നടക്കുക. കഴിഞ്ഞ ഏഴ് വര്‍ഷമായി സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും അത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വിചാരണ ചെയ്യാനുളള അവസരം കൂടിയാണ് പുതുപ്പളളിക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പ്. വ്യക്തിപരമായി എന്റെ ജീവിതത്തില്‍ വലിയൊരു ആഘാതമേറ്റ സമയത്താണ് പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

അപ്പ ഓര്‍മ്മയായിട്ട് 23 ദിവസം മാത്രമേ ആയിട്ടുളളു. ആ വേദന മനസിലുണ്ട്. ആ ഓര്‍മ്മകള്‍ക്കൊപ്പം രാഷ്ട്രീയമോ ദേശമോ പരിചയമോ ഇല്ലാത്തവരുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യര്‍ അനുദിനം നല്‍കുന്ന മാനസിക പിന്തുണയാണ് മുന്നോട്ടുപോകാനുളള ഊര്‍ജ്ജം. ആത്യന്തിക വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് അപ്പ എപ്പോഴും പറയുമായിരുന്നു. നിങ്ങള്‍ ഏവരുടെയും പിന്തുണയും പ്രാര്‍ത്ഥനകളുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More