പുതുപ്പളളിയില്‍ പ്രചാരണം നേരത്തെ തുടങ്ങി യുഡിഎഫ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

കോട്ടയം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുളളില്‍ പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ചാണ്ടി ഉമ്മന്‍ നേരെ പോയത് പാമ്പാടി ദയറയിലേക്കാണ്. തുടര്‍ന്ന് മണര്‍ക്കാട് പളളിയും ക്ഷേത്രവും സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സമയത്ത് പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ചാണ്ടിയോടുളള സ്‌നേഹം ഈ തെരഞ്ഞെടുപ്പില്‍ നിഴലിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'അപ്പ ജീവിച്ചത് മുഴുവന്‍ കോണ്‍ഗ്രസിനുവേണ്ടിയാണ്. ആ പാര്‍ട്ടിക്കുവേണ്ടി നില്‍ക്കുക എന്നത് എന്റെ കടമയാണ്. അപ്പ ആഗ്രഹിക്കുന്നതും അതായിരിക്കും'- ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പുതുപ്പളളിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്.

അതേസമയം, പുതുപ്പളളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. മന്ത്രി വി എന്‍ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനുമാണ് മണ്ഡലത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ പുതുപളളി തെരഞ്ഞെടുപ്പിന്റെ ചുമതലയുളള മന്ത്രി വി എന്‍ വാസവന്‍ എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ കണ്ടിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 11 മുതല്‍ 14 വരെ നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിലായിരിക്കും തീരുമാനിക്കുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സഖറിയ, കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് എന്നിവരാണ് പരിഗണനയിലുളളത്. ജെയ്ക്ക് സി തോമസിനാണ് പ്രഥമ പരിഗണന.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More