രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?- ആസാദ് മലയാറ്റില്‍

Dr. Azad 8 months ago

ആനയുടെ തല മനുഷ്യശരീരത്തിൽ ചേർത്തുള്ള പ്ലാസ്റ്റിക് സർജറിവഴിയാണ് നാം കാണുന്ന ഗണപതി ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പറഞ്ഞത്. മറ്റാരെങ്കിലുമാണ് ഇതു പറഞ്ഞിരുന്നതെങ്കിൽ അയാളുടെ ഗതി എന്താകുമായിരുന്നു? ദൈവരൂപം മനുഷ്യതുല്യമോ മനുഷ്യസൃഷ്ടമോ ആണെന്ന് വിശ്വാസികൾ സമ്മതിച്ചു തരുമോ? ഒരു വിശ്വാസിയെങ്കിലും നരേന്ദ്രമോദിയുടെ സർജറിസിദ്ധാന്തത്തിൽ നടുക്കം പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ രംഗത്തു വന്നുവോ?

ഒരു ദൈവരൂപം പ്ലാസ്റ്റിക് സർജറിയിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് ശാസ്ത്രത്തിന് നൽകുന്ന ആദരവായേ ഞാൻ കാണുന്നുള്ളു. പണ്ടേ ഈ അറിവും ശാസ്ത്രപ്രയോഗവും ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അടിസ്ഥാനതെളിവുകളില്ലാതെ സമർത്ഥിക്കാനുള്ള ഒരു വ്യഗ്രതയോ ശാഠ്യമോ മുഴച്ചുനിൽക്കുന്നത് മാത്രമേ പ്രശ്നമായി തോന്നിയിട്ടുള്ളു. വിശ്വാസികളെ(അന്ധ) സംബന്ധിച്ച് ഇതു ഗുരുതരമായ പ്രശ്നം ഉയർത്തുന്നില്ലേ? ശാസ്ത്രം സൃഷ്ടിക്കുന്നതാണോ ദൈവരൂപം? മോദി അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണ്? ചുരുങ്ങിയത് ശാസ്ത്രത്തെക്കാൾ വലുതാണ് വിശ്വാസം എന്ന സുകുമാരൻ നായരുടെ 'സിദ്ധാന്ത'മെങ്കിലും അദ്ദേഹം പഠിക്കേണ്ടതല്ലേ?

കർണനെക്കുറിച്ചുള്ള മോദിയുടെ വാദവും സമാനമാണ്? അമ്മയുടെ ഗർഭപാത്രത്തിലല്ലാതെ കുട്ടികളുണ്ടാകുമോ? ശാസ്ത്രത്തിനല്ലേ അതു സാദ്ധ്യമാക്കാനാവൂ? പുരാണങ്ങളിലെ കഥകളൊന്നും അപ്പടി വിശ്വസിക്കാനാവില്ലെന്നും അതിനെല്ലാം ശാസ്ത്രയുക്തി വേണമെന്നും മോദി  മനസ്സിലാക്കിയിരിക്കുന്നു. അത്രയും ശാസ്ത്രത്തിന്റെ ശക്തിതന്നെ. എന്നാൽ വിശ്വാസികൾ മോദിയെ വിമർശിക്കാൻ ഭയക്കുന്നു. 'ധീരനായ സുകുമാരൻ നായർ'ക്കുപോലും നാവനങ്ങുന്നില്ല. ഇനിയും എത്രയോ പുരാണപാത്രങ്ങളെ ശാസ്ത്രയുക്തിയിൽ വിശദീകരിക്കാൻ നരേന്ദ്രമോദി  നിർബന്ധിതനാവും. അദ്ദേഹം സെക്കുലർ ഇന്ത്യയുടെ പ്രധാനമന്ത്രിയാണല്ലോ. ഇത്രയും ശാസ്ത്രഭക്തി ഇന്നോളം മറ്റൊരിടത്തും മറ്റൊരാളിലും കണ്ടിട്ടില്ല. പണ്ടുപോലും വികസിച്ച ശാസ്ത്രമുണ്ടായിരുന്നു എന്ന് ദൈവശാസ്ത്രത്തെ തിരുത്തുകയല്ലേ മോദി ചെയ്യുന്നത്!

പക്ഷേ, ഷംസീറിന് അക്കിടി പറ്റി. ഗണപതി ജീവിച്ചിരുന്നോ കഥാപാത്രമാണോ മിത്താണോ എന്നൊക്കെയേ ഷംസീർ ചിന്തിച്ചുള്ളു. ശാസ്ത്രത്തിൽ മോദി അർപ്പിച്ച അമിത വിശ്വാസവും അഭിമാനവും കണ്ടില്ല. ഗണപതി പ്ലാസ്റ്റിക് സർജറിയുടെ സൃഷ്ടിയാണെന്ന വാദത്തെ വിശ്വാസികളുടെ യുക്തിയിൽ ചോദ്യം ചെയ്തു. വാസ്തവത്തിൽ കുട്ടികൾ പഠിക്കേണ്ടത് ഏതാണ്? ദൈവത്തിനുപോലും രൂപമാറ്റം വേണമെങ്കിൽ പ്ലാസ്റ്റിക് സർജറിപോലുള്ള ശാസ്ത്രീയ അറിവുകൾ അത്യാവശ്യമാണെന്ന കാര്യമല്ലേ? അതു വെറും മിത്താണ് വിശ്വസിക്കല്ലേ എന്ന് ഷംസീർ ശാഠ്യം പിടിക്കാമോ?

അപ്പോൾ പിന്നെ ഷംസീറിനെതിരെ ഇറങ്ങിയിട്ടുള്ളത് ആരൊക്കെയാണ്? വിശ്വാസികളോ അവിശ്വാസികളോ?

വിശ്വാസിസമൂഹമേ, രാജിവെക്കേണ്ടത് ആരാണ്? ഷംസീറോ നരേന്ദ്രമോദിയോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More