മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

എൻ.ഐ.ടി പോലൊരു ദേശീയപ്രശസ്തമായ ശാസ്ത്രസാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തെ ഹിന്ദുത്വത്തിന്റെ ചാണകക്കുഴിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് എൻ.ഐ.ടിക്കകത്തും പുറത്തും കഴിഞ്ഞദിവസങ്ങളിൽ ഉയർന്നുവന്നത്. സവർക്കറുടെ മാനസസന്തതിയും ഗാന്ധിഘാതകനുമായ ഗോഡ്‌സെയെ രക്ഷകനും അഭിമാനവുമായി കാണുന്ന ഷൈജ ആണ്ടവൻമാരാണ് അവിടെ പ്രൊഫസർമാരായിരിക്കുന്നത്. 

അവിടുത്തെ ഡയറക്ടർ പ്രൊഫസർ പ്രസാദ്കൃഷ്ണ തികഞ്ഞ ആർ.എസ്.എസുകാരനുമാണ്. ബാബ്‌റിമസ്ജിദ് തകർത്ത സ്ഥലത്ത് പ്രാണപ്രതിഷ്ഠ നടത്തിയ ദിനാഘോഷംതൊട്ട് എല്ലാ വർഗീയപരിപാടികളും അവിടെ അധികൃതരുടെ മൗനാനുവാദത്തോടെ എ.ബി.വി.പിക്കാർ ആഘോഷമാക്കുന്ന സാഹചര്യമാണുള്ളത്. 

അടിയന്തിരാവസ്ഥയുടെ രക്തസാക്ഷി പി.രാജന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ രാഗം കലോത്സവവും സാങ്കേതികമേളയായ തത്വയുമെല്ലാം അനിശ്ചിതത്വത്തിലാക്കിക്കൊണ്ടാണ് ആർ.എസ്.എസുകാരനായ ഡയറക്ടർ ഹെറിറ്റേജ് ക്ലബ്ബ് സ്ഥാപിക്കാനും വിരാസത്-24 എന്ന പേരിൽ കലാസാംസ്‌കാരികോത്സവം സംഘടിപ്പിക്കാനും സ്പിക്മാകേയുമായി ധാരണാപത്രം ഒപ്പിട്ടത്.

മുരത്ത ഹിന്ദുത്വവാദികളായ എൻ.ഐ.ടി അധികൃതരുടെ  ഇത്തരം നീക്കങ്ങളെയാണ് പത്രങ്ങൾ സവർക്കറെയും സവർക്കറിസത്തെയും കൊണ്ടാടാനും പ്രചരിപ്പിക്കാനുമുള്ള വീർസവർക്കർ മേളയായി വിശേഷിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷതയ്ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാജ്യസഭാംഗം എളമരം കരീം ഗാന്ധിഘാതകനായ സവർക്കറെ പൈതൃകക്ലബ്ബിലൂടെ ആദർശവൽക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ പ്രതികരിച്ചത്. ഇതിനെയാണ് സാമൂഹ്യമാധ്യമങ്ങളിൽ സംഘികൾ എളമരം കരീമിന്റെയും കമ്മികളുടെയും ഹിന്ദി അറിവില്ലായ്മയായ് ചിത്രീകരിച്ച് തങ്ങളുടെ കാവിവൽക്കരണ നീക്കങ്ങൾക്ക് ന്യായം ചമയ്ക്കാൻ നോക്കിയത്. 

സവർക്കറിന്റെ പേരിൽ മേള നടത്തിയാൽ എന്താണെന്നാണ് സംഘികൾ ചോദിക്കുന്നത്. ഗാന്ധികൊലപാതകത്തിന്റെ ആസൂത്രകനും ആ കേസിലെ പ്രതിയുമായ ആളാണ് സവർക്കറെന്ന കാര്യം സംഘികളുടെ നുണപ്രചരണംകൊണ്ട് മറച്ചുവെക്കാവുന്നതല്ല. മാത്രമല്ല ഒരു ബ്രിട്ടീഷ് ഉദേ്യാഗസ്ഥനെ കൊന്നകേസിൽ ശിക്ഷിക്കപ്പെട്ട് അന്തമാൻ ജയിലിലെത്തിയ ദിവസംമുതൽ ബ്രിട്ടീഷുകാർക്ക് തുടർച്ചയായി മാപ്പപേക്ഷ നൽകി മോചനത്തിനുവേണ്ടി കരഞ്ഞ വഞ്ചകനുമാണ് ഈ സവർക്കർ. 

തന്നെ വിട്ടയച്ചാൽ ബ്രിട്ടീഷുകർക്കെതിരായ ദേശീയസമരത്തിൽ അണിനിരക്കുന്നവരെ പിന്തിരിപ്പിക്കുന്ന പണി ബ്രിട്ടീഷ് മഹാറാണിക്കുവേണ്ടി വിശ്വാസപൂർവ്വം ചെയ്യാമെന്ന് ബ്രിട്ടീഷ് ഗവൺമെന്റിന് ഉറപ്പുകൊടുത്ത വഞ്ചകനെയാണ് സംഘികൾ സ്വാതന്ത്ര്യസമരസേനാനിയും ദേശീയവാദിയുമൊക്കെയായി ന്യായീകരിക്കുന്നത്. രാജ്യദ്രോഹപരമായ തങ്ങളുടെ ഭൂതകാലത്തെ മറച്ചുപിടിക്കാനും സവർക്കറെ പോലുള്ള ദേശവഞ്ചകരെ ആദർശവൽക്കരിക്കാനുമുള്ള നീക്കങ്ങളാണ് എൻ.ഐ.ടി.പോലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് എൻ.ഐ.ടിയിൽ സമീപകാലത്തുണ്ടായ സംഭവങ്ങളെല്ലാം. 

സവർക്കറിസത്തെ ഒളിച്ചുകടത്താനും ആദർശവൽക്കരിക്കാനുമുള്ള നീക്കങ്ങളെ മതനിരപേക്ഷവാദികൾ വിട്ടുവീഴ്ചയില്ലാതെ എവിടെയും എപ്പോഴും തുറന്നെതിർക്കുക തന്നെ ചെയ്യും.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 6 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More