പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

സാർവ്വദേശീയ വനിതാദിനം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രസ്മരണകളുമായിട്ടാണ് കടന്നു വരുന്നത്... 

സ്ത്രീകൾക്ക് നരകജീവിതം വിധിച്ച പുരുഷാധിപത്യമുതലാളിത്ത വ്യവസ്ഥക്കെതിരായ പോരാട്ടങ്ങളുടെ സ്മരണകൾ... 

1910-ൽ കോപ്പൻഹേഗിൽ സമ്മേളിച്ച 17 രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംഘടനാ പ്രതിനിധികളാണ് സ്ത്രീകളുടെ അവകാശപോരാട്ടങ്ങളെ സാർവ്വദേശീയ തലത്തിൽ ഏകോപിപ്പിക്കാനും ഊർജ്ജസ്വലമാക്കാനുമുള്ള പ്രവർത്തന പരിപാടികൾ രൂപപ്പെടുത്തിയത്...

ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ സഖാവ് ക്ലാരസെത്കിനും റഷ്യൻ പാർട്ടി നേതാവായ അലക്സാന്ദ്രിയ കൊളന്തായും തയ്യാറാക്കി അവതരിപ്പിച്ച പ്രമേയത്തിലാണ് 1911 മുതൽ സാർവ്വദേശീയ വനിതാദിനമായി ആചരിക്കാനുള്ള ആഹ്വാനമുണ്ടായത്. മാർച്ച് 8 അങ്ങനെയാണ് ചരിത്രത്തിൽ സ്ത്രീ വിമോചനത്തിനായുള്ള സാർവദേശീയ ദിനമായി മാറുന്നത്. 

പണിയെടുക്കുന്ന സ്ത്രീകളുടെ പോരാട്ടങ്ങളെ ഇത് ശക്തിപ്പെടുത്തി. തുല്യ ജോലിക്ക് തുല്യവേതനം, വോട്ടവകാശം, സ്വത്തിലെ തുല്യാവകാശം, തുല്യമായ അവസരങ്ങൾ തുടങ്ങിയ അവകാശ ആവശ്യങ്ങൾ ഉയർത്തി പ്രചരണ പ്രക്ഷോഭങ്ങൾ  ലോകമെമ്പാടും ആരംഭിച്ചു.

വനിതാ ദിനാചരണങ്ങൾ ഭരണകൂടവുമായി ഏറ്റുമുട്ടുന്ന പ്രക്ഷോഭ സമരങ്ങളായി മാറി... സോഷ്യലിസ്റ്റ് വിപ്ലവ മുന്നേറ്റങ്ങളിലേക്കും മുതലാളിത്ത വിരുദ്ധസമരങ്ങളിലേക്കും വർധിതമായ സ്ത്രീ പങ്കാളിത്തമുണ്ടായി.. ഒക്ടോബർ വിപ്ലവം ചരിത്രലാദ്യമായി എല്ലാ രംഗങ്ങളിലും സ്ത്രീയ്ക്ക് തുല്യത ഉറപ്പ് വരുത്തി. വോട്ടവകാശം, സ്വത്തിന്റെ പിന്തുടർച്ചാവകാശത്തിലെ തുല്യത ഉറപ്പ് വരുത്തി.  സ്ത്രീയുടെ സാമൂഹ്യവും ലൈംഗികവുമായ അടിമത്തത്തിന് കാരണമായ കുടുംബ വ്യക്തിനിയമങ്ങൾവിപ്ലവകരമായി മാറ്റിയെഴുതി... 

ലെനിനും അലക്സാന്ദ്രിയ കൊളന്തായും കമ്യൂണിറ്റി അടുക്കളകളും അലക്ക് ശാലകളും ശിശുപരിപാലനകേന്ദ്രങ്ങളും സ്ഥാപിച്ച് അടുക്കളയിൽ നിന്നും വീടിന്റെ നാല് ചുമരുകൾക്കകത്ത് നിന്നും സ്ത്രീയെ പൊതുജീവിതത്തിലേക്ക് കൊണ്ടു വന്നു... ചരിത്രത്തിലാദ്യമായി സോവ്യറ്റ് യൂണിയൻ സ്ത്രീകൾക്ക് വോട്ടവകാശമേർപ്പെടുത്തി. മുതലാളിത്തത്തെ തകർത്ത് സോഷ്യലിസം സ്ഥാപിച്ച് കൊണ്ടു് മാത്രമെ സ്ത്രീയുടെ അടിമത്തത്തിന് അന്ത്യം കുറിക്കാനാവൂ...

നവലിബറൽ നയങ്ങൾക്കും സ്ത്രീയെ അടിമയാക്കുന്ന വർഗീയ മത തീവ്രവാദികൾക്കുമെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുകയാണ് വനിതാ ദിനത്തിന്റെ സന്ദേശം ... സമത്വാശയങ്ങളെയും സാമൂഹ്യനീതിയെ നിഷേധിക്കുന്ന നവലിബറൽ വർണാശ്രമധർമ്മങ്ങളിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെത്തിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണ് ഈ ദിനമിന്ന് ആവശ്യപ്പെടുന്നത് ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Dr. Azad 6 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 6 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More