ലാല്‍റിങ്താര! യൂണിഫോമിനകത്ത് 9-ാം ക്ലാസുകാരനായ 78 കാരന്‍

പഠിക്കാനും അറിവുനേടാനും പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മിസോറാമുകാരനായ ലാല്‍റിങ്താര. മിസോറാം- മ്യാന്മര്‍ അതിര്‍ത്തിയില്‍ കഴിയുന്ന  എഴുപത്തിയെട്ടുകാരന്‍ ഈ പ്രായത്തിലും മൂന്നുകിലോമീറ്റര്‍ നടന്നാണ് ദിവസവും സ്‌കൂളിലെത്തുന്നത്. ചമ്പായി ജില്ലയിലെ ഹ്രുയ്കൗണ്‍ ഗ്രാമത്തില്‍ നിന്നുളള ലാല്‍റിങ്താര ഈ അധ്യായന വര്‍ഷമാണ് പ്രദേശത്തെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ ചേര്‍ന്നത്. 1945-ല്‍ ഷംഫായി ജില്ലയിലെ ഖുവാങ്‌ലെങ് ഗ്രാമത്തിലാണ് ലാല്‍റിങ്താര ജനിച്ചത്. പിതാവിന്റെ മരണത്തോടെ രണ്ടാംക്ലാസില്‍വെച്ച് അദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടിവന്നു. 

ഏക മകനായിരുന്ന ലാല്‌റിങ്ങ്താരയ്ക്ക് അമ്മയെ സഹായിക്കാനായി ജോലിക്കുപോകേണ്ടിവന്നു. ഇതോടെ പഠനം ഒരു സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പാടത്ത് പണിക്കിറങ്ങുമ്പോഴും പലപ്പോഴായി അദ്ദേഹം മിസോ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനം നേടിയെടുത്തു. ഇംഗ്ലീഷ് പഠിക്കാനുളള ആഗ്രഹമാണ് അദ്ദേഹത്തെ വീണ്ടും സ്‌കൂളിലെത്തിച്ചത്. നിലവില്‍ ഹ്രൂയ്കാവില്‍ ചര്‍ച്ച് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ലാല്‍റിങ് എട്ടാം ക്ലാസ് പരീക്ഷ പാസായതിനുശേഷം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ ഹൈസ്‌കൂളിനെ ഒന്‍പതാംക്ലാസില്‍ അഡ്മിഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യം ഒന്ന് അമ്പരന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തിന് അഡ്മിഷന്‍ നല്‍കി. പഠിക്കാനായി പുസ്തകങ്ങളും യൂണീഫോമും നല്‍കി. ഇംഗ്ലീഷില്‍ അപേക്ഷകള്‍ എഴുതാനും ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മനസിലാക്കാനും കഴിയുക എന്നത് തന്റെ സ്വപ്‌നമാണെന്നും അതിനായാണ് പഠിക്കുന്നതെന്നും ലാല്‍റിങ്താര പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More