മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ പരിഹസിച്ച് ബിജെപി എംഎൽഎ

ബംഗളുരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ പരിഹസിച്ച് കർണാടക മുൻ ആഭ്യന്തരമന്ത്രിയും ബിജെപി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സ്വന്തം മണ്ഡലത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് എംഎല്‍എ ഹീനമായ പരാമര്‍ശം നടത്തിയത്. 

വനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വന്നവർ വനം മന്ത്രിമാരായത് ദൗർഭാഗ്യകരമാണെന്ന് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ജ്ഞാനേന്ദ്ര പറഞ്ഞു. ബിദറിലെ ഭാൽകി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ വനം മന്ത്രി ഈശ്വർ ഖണ്ഡേയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം. തുടര്‍ന്ന്, 'ചെടികളും മരങ്ങളും തണലുകളും എന്താണെന്ന് അവർക്കറിയില്ല. അവരുടെ നിറം കറുപ്പാണ്. മല്ലികാർജുൻ ഖാർഗെയെ നോക്കൂ, നിങ്ങള്‍ക്കത് മനസ്സിലാകും. അദ്ദേഹത്തിന്‍റെ തലയിലെ കുറച്ച് രോമങ്ങൾ മാത്രമാണ് അവര്‍ കണ്ട ഏക നിഴല്‍' എന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജ്ഞാനേന്ദ്രയുടെ പരാമർശം ദളിത് വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറഞ്ഞു. പ്രസ്താവനയെ അപലപിച്ച് ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനവും നടത്തി. പിന്നീട്, ഖാർഗെയെ വ്യക്തിപരമായി അപമാനിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവനയല്ല അത് എന്ന വിശദീകരണവുമായി ജ്ഞാനേന്ദ്രയ രംഗത്തെത്തി. എന്നാല്‍, എംഎല്‍എ-യുടെ വാക്കുകകളിലെ ദളിത്‌ വിരുദ്ധത ചൂണ്ടിക്കാട്ടി സംസ്ഥാനമാകെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More