മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തണം; ബോളിവുഡിനോട് നടന്‍ ബിജൗ താങ്ജം

ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ബോളിവുഡിനോട് അഭ്യര്‍ത്ഥിച്ച് നടന്‍ ബിജൗ താങ്ജം. അഭിനേതാക്കള്‍ എന്തുപറഞ്ഞാലും അത് രാജ്യത്തുടനീളമുളള ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും വിഷയത്തില്‍ പക്ഷംപിടിക്കാതെ സംസാരിക്കണമെന്നും ബിജൗ താങ്ജം പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ അവരുടെ ജീവിതം തിരിച്ചുപിടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത നിമിഷം അവിടെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡെയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയങ്കാ ചോപ്ര നായികയായ മേരികോം എന്ന ചിത്രത്തില്‍ നോബി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബിജൗ. മണിപ്പൂരിലെ ഇംഫാലിലാണ് ബിജൗ താമസിക്കുന്നത്.

'മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിലര്‍ വിഷയത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതായി ഞാനറിഞ്ഞു. അവര്‍ പ്രതികരിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ കാര്യങ്ങള്‍ ആരുടെയും പക്ഷംപിടിക്കാതെ സംസാരിക്കണം. നമ്മള്‍ താരങ്ങളെ ആരാധിക്കുന്നവരാണ്. അവരെന്തുപറഞ്ഞാലും ആ വാക്കുകള്‍ രാജ്യത്തുടനീളമുളള ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കും. മണിപ്പൂരില്‍ കലാപമുണ്ടായപ്പോള്‍ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്നെ ബന്ധപ്പെട്ടു. അതില്‍ സന്തോഷമുണ്ട്'-ബിജൗ താങ്ജം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുകി വിഭാഗത്തിലെ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'വെറുപ്പുതോന്നിക്കുന്ന കാര്യമാണ് സംഭവിച്ചത്. ഇത്രയധികം പുരോഗമിച്ച ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ജനങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. മണിപ്പൂരില്‍ കലാപം ആരംഭിച്ചിട്ട് മൂന്ന് മാസമായി. പുറത്തുനിന്ന് ആരും സത്യമറിയാന്‍ തയാറായിട്ടില്ല. മനുഷ്യരുടെ ജീവന്‍വെച്ചാണ് ഇവിടെ കളിക്കുന്നത്. മണിപ്പൂരിലെ സ്ത്രീകള്‍ ശക്തരാണ്. അവരാണ് അനീതിക്കെതിരെ തെരുവിലിങ്ങി പോരാടുന്നത്'- ബിജൗ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More