സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. 2020 മെയ് 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടിവെയ്ക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാക്രമവും മാറ്റി. മെയ് 20-ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

2019-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവർക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവെച്ചിരുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് അഭിമുഖ പരീക്ഷ നടത്താനുദ്ദേശിച്ചിരുന്നത്. മാറ്റിവെച്ച പരീക്ഷാ തിയതി 30 ദിവസം മുൻപ് തന്നെ വിദ്യാർത്ഥികളെ അറിയിക്കുമെന്നും യു.പി.എസ്.സി. വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 13 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 15 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 16 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More