വധഭീഷണി, സൈബര്‍ ആക്രമണം; സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനും വധഭീഷണിക്കുമെതിരെ നടന്‍ സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. സുരാജിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമയച്ച നമ്പറുകള്‍ പൊലീസ് ട്രേസ് ചെയ്തിട്ടുണ്ട്. മൂന്നുപേരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഫോണിലൂടെ വധഭീഷണിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സൈബര്‍ പൊലീസിലാണ് സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരിച്ചയാള്‍ എന്തുകൊണ്ടാണ് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തില്‍ പ്രതികരിക്കാത്തതെന്ന് ചോദിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സുരാജ് പരാതിയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ബലാത്സഗം ചെയ്യുകയും ചെയ്ത വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സുരാജ് രൂക്ഷപ്രതികരണം നടത്തിയിരുന്നു. 'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനംകൊണ്ട് തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരുനിമിഷംപോലും നീതി വൈകിക്കൂടാ' എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More