'കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചന': കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് ഡികെ ശിവകുമാര്‍

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത് കോണ്‍ഗ്രസിനെതിരെ തന്ത്രങ്ങള്‍ മെനയാനാണെന്നും ഇതിനെക്കുറിച്ചെല്ലാം തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. കുമാരസ്വാമിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

'കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് എനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബംഗളുരുവില്‍ തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം അത് നടപ്പിലാക്കാനാണ് സിംഗപ്പൂര്‍ യാത്ര. ഞങ്ങള്‍ക്ക് എല്ലാമറിയാം'- ഡികെ ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എച്ച് ഡി കുമാരസ്വാമി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനെതിരായ പോരാട്ടത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുമാരസ്വാമി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബിജെപിയുമായി ദേശീയ തലത്തില്‍ സഖ്യത്തിനില്ലെന്ന് ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡ പറഞ്ഞു. പാര്‍ട്ടി സ്വതന്ത്രമായി നില്‍ക്കുമെന്നും എന്‍ഡിഎയിലോ ഇന്ത്യ സഖ്യത്തിലോ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More