മണിപ്പൂര്‍: മോദീ, നിങ്ങളുടെയീ മൗനത്തിന് ഇന്ത്യയൊരിക്കലും മാപ്പുതരില്ല- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ മനുഷ്യത്വം മരിച്ചുപോയെന്നും മോദിയുടെ മൗനത്തിന് ഇന്ത്യയൊരിക്കലും മാപ്പുതരില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മണിപ്പൂരില്‍ മനുഷ്യത്വം മരിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ സാമൂഹ്യസന്തുലിതാവസ്ഥ തകര്‍ത്തു. ജനാധിപത്യവും നിയമവാഴ്ച്ചയും ഇല്ലാതാക്കി. കൊല്ലും കൊലയുമായി വിറളിപൂണ്ട് നടക്കുന്ന ആള്‍ക്കൂട്ടത്തെ ഭരണമേല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. നരേന്ദ്രമോദി ജീ, നിങ്ങളുടെ മൗനത്തിന് ഇന്ത്യയൊരിക്കലും മാപ്പുതരില്ല. നിങ്ങളുടെ സര്‍ക്കാരിന് അല്‍പ്പമെങ്കിലും മനസാക്ഷിയോ ഉളുപ്പോ അവശേഷിക്കുന്നുണ്ടെങ്കില്‍, മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കണം. നിങ്ങളുടെ കഴിവുകേട് മറച്ചുവെച്ച് മറ്റുളളവരെ പഴിചാരാതെ അവിടെ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയണം. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ ഒഴിഞ്ഞുമാറുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ മണിപ്പൂരിലെ ജനതയ്‌ക്കൊപ്പമാണ്'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചു. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More