എടവണ്ണയിലെ സദാചാര ഫ്‌ളക്‌സും സംഘര്‍ഷവും; സിപിഎം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളായ സഹോദരിക്കും സഹോദരനും നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍, പി കെ മുഹമ്മദലി, പി അബ്ദുള്‍ കരീം, കെ അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഈ മാസം പതിമൂന്നിനാണ് സംഭവങ്ങളുടെ തുടക്കം. 

വണ്ടൂരിലെ കോളേജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും എടവണ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഹോദരയും ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇത് സ്ഥലത്തുനിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യംചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും കുട്ടികളെ ഒരുകൂട്ടം ആളുകള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അതിനുപിന്നാലെ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ ജനകീയ കൂട്ടായ്മയുടെ പേരില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡും ഉയര്‍ന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ചവയ്ക്കുന്ന ആഭാസവിദ്യരായ വിദ്യാര്‍ത്ഥികളോട് ഒന്നേ പറയാനുളളു, ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെവെച്ച് വേണ്ട. വേണമെന്ന് നിര്‍ബന്ധമുളളവര്‍ താലികെട്ടി കൈപിടിച്ച് വീട്ടില്‍ കൊണ്ടുപോയി തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോകുന്നവരെ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അഞ്ചുമണിക്കുശേഷം പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാന്‍ ഇടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിക്കുന്നതുമായിരിക്കും'-എന്നായിരുന്നു നാട്ടുകാരുടേതെന്ന പേരില്‍ വന്ന ഭീഷണി ഫ്‌ളക്‌സ്. 

ഇതിന് മറുപടി ഫ്‌ളക്‌സും വിദ്യാര്‍ത്ഥി പക്ഷം എന്ന പേരില്‍ ഉയര്‍ന്നു. ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുളള കണ്ണുമായി ബസ് സ്റ്റാന്‍ഡിലെയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാരുടെ ടോര്‍ച്ചടിക്കുന്നതിന് മുന്‍പ് അവനവന്റെ വിദ്യാര്‍ത്ഥികളായ മക്കള്‍ കൈകാര്യം ചെയ്യുന്ന വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഒന്ന് തിരഞ്ഞുനോക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 7 am to 7 pm ആണ് കണ്‍സെഷന്‍ ടൈം എന്നറിയാതെ അഞ്ചുമണികഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലും പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് ആഹ്വാനം ചെയ്യാനോ ബോര്‍ഡ് വയ്ക്കാനോ ഒരു വ്യക്തിക്കോ സമൂഹത്തിനോ അധികാരവും അവകാശവും നിയമവും ഇല്ലെന്ന് സദാചാര കമ്മിറ്റിക്കാര്‍ ഓര്‍ക്കണം എന്നായിരുന്നു മറുപടി ഫ്‌ളക്‌സ്. രണ്ട് ഫ്‌ളക്‌സുകളും പിന്നീട് പൊലീസ് സ്ഥലത്തുനിന്ന് നീക്കം ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More