'ഇവിടെ ഇപ്പോള്‍തന്നെ ഒഴിവില്ല'; ഇപിയെ ക്ഷണിച്ച എംഎം ഹസ്സനെ തളളി കെ മുരളീധരന്‍

കോഴിക്കോട്: യുഡിഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍  എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ഇവിടെ ഇപ്പോള്‍ തന്നെ ഒഴിവില്ലെന്നും എന്തിനാണ് അവരെക്കൂടെ വിളിച്ചുകൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുന്നതെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. അവര്‍ അവരുടെ കാര്യം നോക്കിക്കോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും. ശോഭാ സുരേന്ദ്രന് ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ വളരെയധികം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെയും അടിസ്ഥാന നയങ്ങളെയും എതിര്‍ത്ത് സ്വതന്ത്ര്യമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയാറായാല്‍ ശോഭാ സുരേന്ദ്രനെയും ഉള്‍ക്കൊളളുന്ന കാര്യം ഞങ്ങള്‍ ആലോചിക്കും'-എന്നായിരുന്നു എം എം ഹസ്സന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം എം ഹസ്സന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. എം എം ഹസ്സന്റെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇനി അധികനാള്‍ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധ്യതയില്ലെന്നുമാണ് ഇ പി ജയരാജന്‍ പറഞ്ഞത്. കോണ്‍ഗ്രസ് വലിയ കുഴപ്പത്തിലേക്കാണ് പോകുന്നതെന്നും ഹസ്സന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ അങ്ങനെയാണെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More