ഡല്‍ഹി ഓര്‍ഡിനന്‍സ്; ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനമായത്. അടുത്ത ദിവസം ബംഗളുരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് എഎപിയെ പിന്തുണയ്ക്കാനുളള കോണ്‍ഗ്രസ് തീരുമാനം. തങ്ങളെ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് എഎപി നേരത്തെ വ്യക്തമാക്കിയിരുന്നു. 

മെയ് 19-നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രത്യേക ഓര്‍ഡിനന്‍സ് വഴി നാഷണല്‍ ക്യാപ്പിറ്റല്‍ സിവില്‍ സര്‍വീസസ് അതോറിറ്റി രൂപീകരിച്ചാണ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളുമുള്‍പ്പെടെ തീരുമാനിക്കുക. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ അന്തിമ തീരുമാനമെടുക്കാനുളള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിരിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സമിതി അധ്യക്ഷനാകും. ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി എന്നിവരാകും മറ്റ് സമിതി അംഗങ്ങള്‍. വോട്ടെടുപ്പിലൂടെയാകും കാര്യങ്ങള്‍ തീരുമാനിക്കുക. അഭിപ്രായ ഭിന്നതകളുണ്ടായാല്‍ അന്തിമ തീരുമാനമെടുക്കാനുളള അധികാരം ഗവര്‍ണര്‍ക്കാകും. ഇതോടെയാണ് ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കേണ്ടതുണ്ട്. അതിനെ എതിര്‍ത്ത് തോല്‍പ്പിക്കാനാണ് അരവിന്ദ് കെജ്‌റിവാള്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ തേടുന്നത്.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More