രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി പത്മിനി സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാതെ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്നാണ് സുവിന്‍ കെ വര്‍ക്കി ആരോപിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുവിന്‍ കുഞ്ചാക്കോ ബോബനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. സെന്ന ഹെഡ്‌ഗെ സംവിധാനം ചെയ്ത പത്മിനിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിച്ചത്. അപര്‍ണാ ബാലമുരളി, മഡോന സെബാസ്റ്റിയന്‍, വിന്‍സി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

സുവിന്‍ വര്‍ക്കിയുടെ കുറിപ്പ്

പത്മിനിയെ ഹൃദയത്തിലേറ്റിയതിന് എല്ലാവരോടും നന്ദി പറയുന്നു. സിനിമയെക്കുറിച്ച് വരുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ഞങ്ങളുടെ മനസ് നിറയ്ക്കുന്നതാണ്. എന്നാല്‍ സിനിയുടെ പ്രമോഷനിലെ പോരായ്മയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. അതേക്കുറിച്ച് പറയുന്നതിന് മുന്‍പ് ഒരു കാര്യം കൂടെ പറയാം, പത്മിനി ഞങ്ങള്‍ക്ക് ലാഭകരമായ ചിത്രംതന്നെയാണ്. ചിത്രീകരണത്തിനായി പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ടീമിന് നന്ദി പറയുന്നു. സെന്നയ്ക്കും ശ്രീരാജിനും തീരുമാനിച്ചതിലും ഏഴ് ദിവസം മുന്‍പ് സിനിമ പൂര്‍ത്തിയാക്കിയ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. 

എന്നാല്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തിയറ്ററുകളില്‍നിന്ന് ലഭിക്കുന്ന പ്രതികരണമാണ് എനിക്ക് പ്രധാനം. സിനിമയിലെ നായകകഥാപാത്രമായി എത്തുന്നയാളുടെ താരമൂല്യം ആളുകളെ തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. അവിടെയാണ് ഞങ്ങള്‍ക്ക് ആ നടന്റെ ആവശ്യം വന്നത്. പത്മിനിയുടെ കാര്യമെടുത്താല്‍, 25 ദിവസത്തേക്ക് 2.5 കോടി രൂപയാണ് നായകനടന്‍ പ്രതിഫലമായി കൈപ്പറ്റിയത്. എന്നിട്ടും ഒരു ടിവി ചാനല്‍ അഭിമുഖത്തിന്റെയോ പ്രമോഷന്‍ പരിപാടിയുടെയോ ഭാഗമായിട്ടില്ല. നടന്റെ ഭാര്യ നിയമിച്ച ഒരു മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതോടുകൂടി ഞങ്ങള്‍ തയാറാക്കിയ മുഴുവന്‍ പ്രമോഷന്‍ പ്ലാനുകളും അവര്‍ തളളിക്കളഞ്ഞു. അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ആരെങ്കിലും ഇത് ചോദ്യംചെയ്യണ്ടേ? അതുകൊണ്ട് ഇത് തുറന്നുപറയണം എന്ന് തോന്നി. 

ഈ നടന്‍ സഹനിര്‍മ്മാതാവായ ഒരു സിനിമയ്ക്ക് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. ആ സിനിമകള്‍ക്കെല്ലാം അദ്ദേഹം അഭിമുഖങ്ങള്‍ കൊടുക്കുകയും പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. പുറത്തുനിന്നുളള നിര്‍മ്മാതാക്കള്‍ വരുന്ന ചിത്രത്തിനാണ് പ്രശ്‌നം. തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന കാലത്ത് പ്രമോഷന് പോകാതിരിക്കുന്നത് സിനിമയെ ബാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. 25 ദിവസത്തിന് 2.5 കോടി പ്രതിഫലം വാങ്ങിയ അദ്ദേഹത്തിന് സിനിമയുടെ പ്രമോഷനേക്കാള്‍ രസകരമായിരിക്കും യൂറോപ്പിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുന്നത്. 

താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രമോട്ട് ചെയ്യേണ്ടത് അവരുടെ കടമയാണ്. ഒരുവര്‍ഷം ഇരുന്നൂറിലേറെ സിനിമകള്‍ റിലീസാകുന്നിടത്ത് അവര്‍ അഭിനയിക്കുന്ന സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം അഭിനേതാക്കള്‍ക്കുണ്ട്. സിനിമയുടെ മാജിക് എന്തെന്നാല്‍ അതിന്റെ കണ്ടന്റാണ് എപ്പോഴും വിജയിക്കുക എന്നതാണ്. 

PS: നടന് അനുകൂലമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പോരാടിയ നിര്‍മ്മാതാക്കളായ സുഹൃത്തുക്കള്‍ക്ക് നന്ദി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More
Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

More
More