റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

എ ആര്‍ റഹ്മാന്റെ സംഗീതം കൊണ്ടും ക്രിതി സനോണിന്റെ നൃത്തച്ചുവടുകള്‍ കൊണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്ത 'പരം സുന്ദരി'യ്ക്ക് യൂട്യൂബില്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരാണുളളത്. പത്ത് കോടിയിലേറേപ്പേരാണ് പരം സുന്ദരി എന്ന ഗാനം ഇതുവരെ കണ്ടത്. റിലീസ് ചെയ്തതുമുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗിലാണ് പരം സുന്ദരി. ഗാനത്തിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.  അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ ശ്രേയാ ഘോഷാലാണ് ആലപിച്ചിരിക്കുന്നത്. പരം സുന്ദരി ഗാനത്തിനൊപ്പം ചുവടുവച്ച് സിനിമാ താരങ്ങളും വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

ലക്ഷ്മണ്‍ ഉഠേക്കര്‍ സംവിധാനം ചെയ്ത മിമി എന്ന ചിത്ത്രിലേതാണ് പരം സുന്ദരി എന്ന ഗാനം. ചിത്രത്തില്‍ കൃതി സനോണ്‍, പങ്കജ് ത്രിപാഠി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സായി തമങ്കര്‍, എയ്ഡന്‍ വൈടൊക്ക്, സുപ്രിയ പഥക്, മനോജ് പഹ്വ, എവലിന്‍ എഡ്വേര്‍ഡ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികള്‍ വാടക ഗര്‍ഭപാത്രത്തിനായി ശ്രമിക്കുകയും മിമി(കൃതി സനോണ്‍) എന്ന പെണ്‍കുട്ടിയെ ഡ്രൈവറായ ഭാനു(പങ്കജ് ത്രിപാഠി) വഴി കണ്ടെത്തുകയും ചെയ്യുന്നു. ആറുമാസത്തിനുശേഷം കുഞ്ഞ് നോര്‍മലല്ലെന്ന് ഡോക്ടര്‍ പറയുകയും ദമ്പതികള്‍ കുഞ്ഞിനെ സ്വീകരിക്കാതെ തിരികെ പോവുകയും ചെയ്യുന്നു. തുടര്‍ന്നുളള മിമിയുടെ ജീവിതമാണ് ചിത്രത്തില്‍.

Contact the author

Entertainment Desk

Recent Posts

Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More