'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

ഗാനരചയിതാവും കവിയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണനെ അഭിനന്ദിച്ച് ഗായിക സിത്താര കൃഷണ കുമാര്‍. ഹരിനാരായണന്‍ എന്ന വ്യക്തി ഈണവും ആശയവും പങ്കുവച്ച പിറകെ, നിമിഷങ്ങൾ കൊണ്ട് വരികൾ കയ്യിൽ വച്ചു തരുന്ന ജാലവിദ്യ തനിക്ക് അത്ഭുതമാണ്. ഈ മനുഷ്യന്‍ ഇങ്ങനെയാണ്.. പ്രതിഭയാണെന്നാണ് സിത്താര ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

"പാട്ടും ഭാഷയും!!!!!"

ഹരിനാരായണൻ എന്ന കവി ഗാനരചയിതാവ് എഴുതിയ അനവധി ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്!!! എന്റെ 10 കുഞ്ഞീണങ്ങൾക്ക് അദ്ദേഹം വരികൾ ചേർത്ത് വച്ചിട്ടുണ്ട്!!! ഓരോ തവണയും അത്ഭുതത്തോടെയാണ് വരികൾ ജനിക്കുന്ന ആ കുറഞ്ഞ നിമിഷങ്ങൾ കണ്ടുനിൽക്കാറ്!!! പലരും പല തവണ ചോദിച്ചിട്ടുണ്ട്, ഇത് നിങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതാണോ എന്ന്!!! എനിക്ക് പൂർണമായും മനസ്സിലാവും ആ സംശയം!!! ഈണവും ആശയവും പങ്കുവച്ച പിറകെ നിമിഷങ്ങൾ കൊണ്ട് വരികൾ കയ്യിൽ വച്ചു തരുന്ന ജാലവിദ്യ കണ്ട് എനിക്കും സംശയം തോന്നിയിട്ടുണ്ട്, ഇദ്ദേഹം ഇതെങ്ങനെ സംഭവിപ്പിക്കുന്നു എന്ന്!!! പക്ഷെ ഇത് സത്യമാണ്, ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്!!!

@mbifl ന് 'ക' ഫെസ്റ്റിവലിന് നന്ദി, സ്നേഹം... മറ്റൊരു പാട്ടുണ്ടാവാൻ കാരണമായതിന്!!!

മാതൃഭൂമി സംഘടിപ്പിച്ച 'ക' ഫെസ്റ്റിവലിനിടെ കാണികളുടെ ആവശ്യപ്രകാരം ഹരിനാരായണന്‍ വരികളെഴുതിയതും സിത്താര കൃഷണകുമാര്‍ ഈണം പകര്‍ന്നതുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഹരിനാരായണനെ അഭിനന്ദിച്ച് സിത്താര രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More
Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

More
More