എംബാപ്പെയെ 'കിലിയന്‍ മാപെ' എന്ന് വിളിച്ച് നരേന്ദ്രമോദി; ഫ്രാന്‍സിലെ നാക്കുപിഴ വൈറല്‍

പാരിസ്: ദിദ്വിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയെ പ്രശംസിക്കവെ ഉണ്ടായ നാക്കുപിഴ വൈറല്‍. എംബാപ്പെയെ ഫ്രാന്‍സുകാരെക്കാള്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റാണെന്നും പറയുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നാക്കുപിഴയുണ്ടായത്. കിലിയന്‍ എംബാപ്പെ എന്ന് പറയുന്നതിനുപകരം 'കിലിയന്‍ മാപ്പെ' എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. പാരിസില്‍ ഇന്ത്യക്കാരോട് സംസാരിക്കവേയുണ്ടായ നാക്കുപിഴയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

'ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ 'മാപ്പെ' ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. ഒരുപക്ഷെ ഫ്രാന്‍സിലേക്കാള്‍ കൂടുതല്‍ എംബാപ്പെ അറിയപ്പെടുന്നത് ഇന്ത്യയിലാണ്' എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. പ്രധാനമന്ത്രി എംബാപ്പെയുടെ പേര് പറഞ്ഞപ്പോള്‍ തന്നെ വലിയ ആരവമാണ് ഗാലറിയില്‍ നിന്ന് ഉയര്‍ന്നത്. വീഡിയോ വൈറലായതോടെയാണ് നാക്കുപിഴ ശ്രദ്ധയില്‍പ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിദ്വിന സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായിരുന്നു. 
പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മക്രോണ്‍ ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജണ്‍ ഓഫ് ഹോണറും സമ്മാനിച്ചിരുന്നു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ യുഎഇ സന്ദര്‍ശനത്തിലാണ്.
Contact the author

National Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More