കേരളത്തിൽ കുടുങ്ങിയ ലക്ഷദ്വീപുകാര്‍ മടങ്ങി

 ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ ലക്ഷദ്വീപുകാര്‍ നാട്ടിലേക്കു തിരിച്ചു. 9 ദ്വീപുകളിലുള്ളവരെയാണ് കൊച്ചിയിൽ നിന്ന് കപ്പൽ മാർ​ഗം മടക്കിഅയച്ചത്. 3 കപ്പലുകൾ ലക്ഷദ്വീപിലേക്ക് തിരിച്ചു. 2 കപ്പലുകൾ കൂടി ലക്ഷദ്വീപുകാരെ നാട്ടിലെത്തിക്കാൻ സർവീസ് നടത്തും. 700 ഓളം പേർ 3 കപ്പലിൽ നാട്ടിലേക്ക് തിരിച്ചു. ലോക്ഡൗണിനെ തുടർന്ന ലക്ഷദ്വീപിലേക്കുള്ള കപ്പൽ ​ഗതാ​ഗതം പൂർണമായും നിർത്തിവെച്ചിരുന്നു.

1500 ഓളം ലക്ഷ്ദ്വീപുകാരാണ് കേരളത്തിൽ കുടുങ്ങിയത്. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തിയതായിരുന്നു ഇവർ. ദ്വീപുകരെ നാട്ടിൽ എത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരി​ഗണിച്ച സർക്കാർ ഇതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ലക്ഷദ്വീപുകാരെ നാട്ടിൽ എത്തിക്കാൻ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ചു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരെ കൊച്ചിയിൽ എത്തിച്ചു. തുടർന്ന് ഇവരെ ആരോ​ഗ്യ പരിശോധനക്ക് വിധേയരാക്കി. ലക്ഷ ദ്വീപിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഇവരെ കർശന പരിശോധനക്ക് വിധേയരാക്കും. നാട്ടിൽ എത്തുന്നവർ 14 ദിവസം ക്വറന്റൈനിൽ കഴിയണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More