നാട്ടിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികളെ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി

നാട്ടിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികളെ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി. കേരളത്തിൽ തുടരാൻ ആ​ഗ്രഹിക്കുന്നവരെ മടക്കി അയക്കരുതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പൊലീസ് അടക്കമുള്ളവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

p>എറണാകുളത്തും തിരുവനന്തപുരത്തും അതിഥി തൊഴിലാളികളോട് മടങ്ങിപ്പോകാൻ നിർബന്ധിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്നവരെ മാത്രം തിരിച്ചയച്ചാൽ മതിയെന്നാണ് നിർദ്ദേശം. ഇക്കാര്യങ്ങൾ പൊലീസ് തന്നെ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാം ഘട്ട ലോക് ഡൗൺ കഴിയുന്നതോടെ കേരളത്തിലെ നിർമാണ മേഖല സജീവമാകും. ഈ സമയം തൊഴിലാളികളെ ആവശ്യമുണ്ടാകും. നിലവിൽ അതിഥി തൊഴിലാളികൾക്ക് എല്ലാ വിധ സൗകര്യവും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേരളത്തിലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് ആരംഭിച്ചത്. ഇതിനകം 6 ട്രെയിനുകളാണ് കേരളത്തിൽ നിന്ന് പുറപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More