പാലക്കാട്: ധോണിയില്‍നിന്ന് വനംവകുപ്പ് പിടികൂടിയ PT 7 (പാലക്കാട് ടസ്കര്‍ ഏഴാമന്) ആനയ്ക്ക് കാഴ്ച്ച നഷ്ടമായി. എയര്‍ഗണ്‍ പെല്ലറ്റുകൊണ്ടുളള പരിക്കാണ് കാഴ്ച്ച നഷ്ടമാകാന്‍ കാരണമെന്നാണ് നിഗമനം. ആനയെ പിടികൂടുമ്പോള്‍ തന്നെ കാഴ്ച്ചക്കുറവുണ്ടായിരുന്നു. തുടര്‍ന്ന് തുളളിമരുന്ന് നല്‍കിവരികയായിരുന്നു. കാഴ്ച്ച നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. നിലവില്‍ പാപ്പാന്മാര് ആനയ്ക്ക് ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെളളവും നല്‍കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാലുവര്‍ഷത്തോളം പാലക്കാട് ധോണി മേഖലയില്‍ ഭീതിപടര്‍ത്തിയ ആനയെ ജനുവരി 22-നാണ് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. ധോണി എന്നാണ് ആനയ്ക്ക് വനംമന്ത്രി ഔദ്യോഗികമായി നല്കിയ പേര്. 72 അംഗ ദൗത്യസംഘമാണ് ആനയെ പിടികൂടിയത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടി ധോണി ക്യാംപിലെത്തിക്കുകയായിരുന്നു.
ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാലുവര്‍ഷം നാശനഷ്ടമുണ്ടാക്കിയ കൊമ്പനാണ് പിടി 7. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നിരുന്നു. മായപുരം സ്വദേശി ശിവരാമന് ആണ് കൊല്ലപ്പെട്ടത്.