ഷാജന്‍ സ്കറിയ, മാധ്യമ ധാര്‍മികത, സര്‍ക്കാര്‍ നടപടി- എസ് വി മെഹജൂബ്

ഷാജൻ സ്കറിയ സംഭവം എഴുതുമ്പോൾ കഥകളും ഉപകഥകളുമായി പറഞ്ഞാൽ തീരാതെ വരും.ചുരുക്കുന്നതിലേക്കായി അക്കമിടുകയാണ്.

രണ്ടുകാര്യങ്ങളാണ് പ്രഥമദൃഷ്ട്യാ Discussion ന് വന്നത്.

1. ഷാജൻ സ്കറിയയുടേയും മറുനാടൻ്റെയും മാധ്യമ പ്രവർത്തകൻ, മാധ്യമം എന്നീ നിലകളിലെ ധാർമ്മികത.

2. അയാൾക്കും സ്ഥാപനത്തിനുമെതിരായ നിയമ നടപടികൾ.

മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളുംകൂടി കൂടിക്കുഴച്ച്, പതിറ്റാണ്ടുകളായി അനുശീലിക്കപ്പെട്ട കക്ഷിരാഷ്ട്രീയ യുക്തിയോടെയുള്ള ഗ്വോ ഗ്വോ വിളികളാൽ മുഖരിതമാണ് അന്തരീക്ഷം. ഇതിനിടെ SC/ST Atrocities act ഈ കേസിൽ നിലനിൽക്കില്ലെന്നും രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നുമുള്ള സുപ്രീം കോടതി ഉത്തരവും പ്രതിയല്ലാത്തയാളുടെ Mobile phone പിടിച്ചെടുത്തത് സംബന്ധിച്ച HC പരാമർശവും വന്നു.

ഷാജൻ സ്കറിയയുടെ മാധ്യമ ധാർമ്മികത എന്ന ഒന്നാമത്തെ പോയിൻ്റിലേക്ക് വരാം. 

a, സംശയമില്ല. അയാൾ മാധ്യമ ധാർമ്മികതക്ക് നിരക്കാത്ത ഭാഷയിൽ, നിരക്കാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്.

b, നമ്മുടെ social fabric ന് പരിക്കേൽക്കും വിധം മതപരമായ വിഭജനവും വിദ്വേഷവും ജനിപ്പിക്കുന്ന വാർത്തയും വിശകലനവും ബോധപൂർവ്വവും Digital Platform ൻ്റെ monitory benifit ൻ്റെ ആണിക്കല്ലായ Reach ന് വേണ്ടിയും ചിലപ്പോഴൊക്കെ അവഗാഹ, സൂക്ഷ്മതക്കുറവു മൂലവും ചെയ്യുന്നയാളാണ്.

C, ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിൻ്റെ ഗൗരവം വിട്ട്, 'മഞ്ഞ' എന്ന് വിളിയ്ക്കപ്പെടുന്ന കോണ്ടൻറുകളോടാണയാൾക്ക് പ്രിയം. രാഷ്ട്രീയമൊട്ടുമില്ലാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് അയാൾ എപ്പോഴും പോകുന്നത് മറ്റൊന്നുകൊണ്ടുമല്ല.

d, Fact Checking നടത്താതെ, വ്യക്തികളുടെ അന്തസ്സ് പരിഗണിക്കാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നയാളാണ്. 

 ചുരുക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാകയാൽ ഇയാൾക്കെതിരായ ധാർമ്മികരോഷത്തെ മലയാളി സമൂഹത്തിൻ്റെ ഉയർന്ന പൗരബോധത്തിൻ്റെ ലക്ഷണമായിട്ടെടുക്കാം. അത്തരത്തിൽ പൗരബോധത്തിൻ്റെ ശക്തമായ എതിരുനിൽപ്പിൻ്റെ റിഫ്ളക്ഷനെന്നോണം അയാൾക്കെതിരെ നിയമ നടപടികൾ വരാം. 

എന്നാൽ കാര്യങ്ങൾ അത്ര ശുദ്ധഗതിക്കാണ് സംഭവിക്കുന്നത് എങ്കിൽ മുഖ്യധാരാ മാധ്യമങ്ങളുടെ Defamatory ആയിട്ടുള്ള എത്ര വാർത്തകൾക്കെതിരെ ഈ ഉയർന്ന പൗരബോധക്കാർ കേസുകൊടുത്തിട്ടുണ്ട്? അത്തരം പരാതികൾക്കുമേൽ മറുനാടന് പിന്നാലെ ഓടിയതുപോലെ ഏതൊക്കെ പത്രങ്ങൾക്കും ചാനലുകൾക്കും പിറകെ Police കാടിളക്കിയോടിയിട്ടുണ്ട്?

Police Diary, FlR, Crime file, Crime branch തുടങ്ങിയ പേരുകളിൽ, ഭരണകൂട ഭാഷയിൽ ചാനലുകൾ അവതരിപ്പിക്കുന്ന ക്രൈം ന്യൂസുകൾക്കെതിരെ എന്തേ പൗരബോധമുയരുന്നില്ല ?! സിനിമയിലെ സുന്ദരവില്ലൻമാരെ അനുസ്മരിപ്പിക്കുന്ന അവതാരകർ, കേട്ടാൽ പ്രാന്തുപിടിക്കുന്ന ക്രൈമുകളെ മ്യൂസിക്കിൻ്റെയൊക്കെ അകമ്പടിയിൽ വിശദാംശങ്ങളോടെ Prime time ൽ വിളമ്പുന്നത് മഞ്ഞപ്പത്രപ്പണിയല്ലേ? അത് സൃഷ്ടിക്കുന്ന സാമൂഹ്യാഘാതം വലുതല്ലെ? അവരുടെ എഡിറ്റർമാർക്കെതിരെ കേസെടുക്കേണ്ടതില്ലേ?

ഇപ്പോൾ ജയിലിലൊ തുറന്ന ജയിലിലിലൊ കഴിയുന്ന പലരേയും അതിന് കാരണമായ അവസ്ഥയിൽ എത്തിക്കുന്നതിന് കാരണമായ നിരവധി ഊഹാപോഹ ന്യൂസുകൾ ഒരോ കാലത്തും മുഖ്യധാരാ ചനലുകളിലും പത്രങ്ങളിലും വന്നിട്ടുണ്ട്. ഓദ്യേഗിക Source കളെ വെള്ളം തൊടാതെ വിഴുങ്ങി സ്കൂപ്പുണ്ടാക്കിയവർ സൃഷ്ടിച്ച ഇരകളെക്കുറിച്ച്,  ധാർമ്മികരോഷത്താൽ തിളയ്ക്കുന്നവരുടെ ധാർമ്മികത തിളയ്ക്കാത്തതെന്ത്? അതെന്തുകൊണ്ട് മറുനാടനെതിരായ activism ത്തിൻ്റെ രൂപം കൈക്കൊള്ളുന്നില്ല?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പച്ചക്ക് വർഗീയതയും വിദ്വേഷവും വമിപ്പിച്ച് ജീവിക്കുന്ന വിഷജന്തുക്കളുടെ എത്രയോ വീഡിയോകൾ ഉണ്ട്. കേസെടുത്തിട്ടുണ്ടൊ? ചിലർക്കെതിരെ എടുത്തു എന്ന് പറയപ്പെടുന്ന കേസുകൾക്ക് മറുനാടനെതിരായ കാടിളക്കി Speed കാണുന്നില്ലല്ലൊ? എന്തേ അവരൊക്കെ ഇയാളെക്കാൾ കുറഞ്ഞ പുള്ളികളാണൊ?

കേരളത്തിലെ പൊതുപ്രവർത്തകരായ സ്ത്രീകളുടെ Social Media അക്കൗണ്ടുകളിൽ അവരുടെ Post കൾക്കടിയിലെ Comment box ൽ കയറിയാലിറയാം ഈ തിളയ്ക്കുന്ന പൗരബോധം. ഷാജനെതിരെ തിളയ്ക്കുന്ന പലരും അറയ്ക്കുന്ന ഭാഷയിൽ സ്വന്തം identity യിൽ തന്നെ ഇട്ട comments അവിടെ കാണാം. എന്തേ നടപടി ഉണ്ടാകുന്നില്ല.

കാരണം മറ്റൊന്നുമല്ല. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പച്ചക്ക് വിദ്വേഷം ചർദ്ദിക്കുന്നവർക്ക് പുറകിൽ വലിയ ശക്തികളുണ്ട്. കേരളത്തിലെ പത്രങ്ങളും ചാനലുകളും വലിയ ശക്തികളാണ്. അവരോട് പൊറുക്കും. ചെറുകിടക്കാർക്ക് ആ പൊറുക്കൽനീതി കിട്ടില്ല. അത്രയേയുള്ളു. മമ്മൂട്ടിയും മോഹൻലാലും അഭിയനയിക്കുന്ന സിനിമകളിലും സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്ന സിനിമകളിലും പ്രേമവും പാട്ടും തട്ടുപൊളിപ്പൻ ഡയലോഗും നായകൻ്റെ തകർപ്പനടിയും ഒക്കെ ചേരുംപടി ചേർത്തിട്ടുണ്ട്. ആദ്യം പറഞ്ഞവരുടെ സിനിമകളിൽ അതതുകൾക്ക് അതതിൻ്റേതായ അർത്ഥം കൽപ്പിക്കുന്ന നമ്മൾ സന്തോഷ് പണ്ഡിറ്റ് എന്തുകാണിച്ചാലും പുഛിച്ചു ചിരിക്കും. മുഖ്യധാരാ മാധ്യമങ്ങളിലെ നാലാംകിട പരിപാടികളും മറുനാടൻ്റെ മഞ്ഞപ്പണിയും തമ്മിൽ ഇത്തരത്തിലാണ് തുലണം ചെയ്യപ്പെടേണ്ടത്. പ്രൊഫഷണലിസത്തിൻ്റെയോ സൌന്ദര്യബോധത്തിന്‍റെയോ അഭാവം എന്നൊക്കെ നിസാരമായി പറയാവുന്ന എന്തോ ഒന്ന്.

സർക്കാരിന് നിയമ നടപടികൾ കൈകൊള്ളാം. അതതിൻ്റെ അനുപാതത്തിലുള്ള ആവേശത്തിൽ മാത്രം! Fundamental rights ന് വേണ്ടിയാണ് ഒരു ജനകീയ ഭരണകൂടം നിലകൊള്ളേണ്ടത്. Fundamental rights restrict ചെയ്യാനല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More