വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നു; ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതി എംകെ സ്റ്റാലിന്‍

ചെന്നൈ: ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഗവര്‍ണര്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തിനു തന്നെ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. ഗവര്‍ണര്‍ ഇതുവരെ പാസാക്കാന്‍ തയാറാകാത്ത ബില്ലുകളുടെ പട്ടികയും അഴിമതിക്കേസുകളില്‍ പ്രതികളായ എ ഐ എഡിഎംകെ മന്ത്രിമാര്‍ക്കെതിരായ നടപടിയെടുക്കുന്നതിലുളള കാലതാമസം, പൊലീസ് അന്വേഷണങ്ങളില്‍ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളും 19 പേജുളള കത്തില്‍ പറയുന്നുണ്ട്. 

'ഞാന്‍ തമിഴ്‌നാട് ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും നിയമസഭയോടുമുളള അദ്ദേഹത്തിന്റെ അവഗണനയും സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ അതിരുകടന്നുളള ഇടപെടലും ബില്ലുകള്‍ പാസാക്കാന്‍ വൈകുന്നതും പൊലീസ് അന്വേഷണത്തില്‍ ഇടപെടുന്നതും ഭിന്നിപ്പുണ്ടാക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമുള്‍പ്പെടെയുളള ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാന്‍ രാഷ്ട്രപതി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- കത്തിന്റെ പകര്‍പ്പിനൊപ്പം എം കെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രി സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകള്‍ക്കുളളില്‍ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഗവര്‍ണര്‍ക്കല്ല, മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തില്‍ പറയുന്നു. തമിഴ്‌നാടിന്റെ പേരുമാറ്റണമെന്ന പരാമര്‍ശം തന്നെ ആര്‍ എന്‍ രവിക്ക് സംസ്ഥാനത്തോടുളള വെറുപ്പാണ് വ്യക്തമാക്കുന്നതെന്നും ഗവര്‍ണര്‍ എന്ന ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ആര്‍എന്‍ രവി തുടരണോ എന്ന കാര്യം രാഷ്ട്രപതി തീരുമാനിക്കണമെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More