ഹിമാചല്‍ പ്രദേശ്; മിന്നല്‍പ്രളയത്തില്‍ വീടുകളും കാറുകളും കൂട്ടത്തോടെ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു

ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം തുടരുന്നു. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് അഞ്ചുപേര്‍ മരിച്ചു. പ്രളയത്തില്‍ വീടുകളും കാറുകളും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകട മുന്നറിയിപ്പുളളതിനാല്‍ ചെറുതും വലുതുമായ 250 ഓളം റോഡുകള്‍ അടച്ചിട്ടു. 

അടുത്ത 48 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 34 മണിക്കൂറിനിടെ 14 വലിയ ഉരുള്‍പ്പൊട്ടലും 13 മിന്നല്‍ പ്രളയവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും കടകളുള്‍പ്പെടെ ഒലിച്ചുപോയി. 50 വര്‍ഷം പഴക്കമുളള പാലമുള്‍പ്പെടെ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മു കശ്മീര്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയും മിന്നല്‍ പ്രളയവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റെഡ്-ഓറഞ്ച് അലര്‍ട്ടുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഡല്‍ഹിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച തുടങ്ങി ഞായറാഴ്ച്ച രാവിലെ എട്ടര വരെ ഡല്‍ഹിയില്‍ 153 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More