ഗോള്‍വാക്കറെ വിമര്‍ശിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ്‌

ഇന്‍ഡോര്‍: ആര്‍എസ്എസ് സ്ഥാപകന്‍ എം എസ് ഗോള്‍വാക്കറെ വിമര്‍ശിച്ചുളള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ രാജേഷ് ജോഷിയുടെ പരാതിയില്‍ ഇന്‍ഡോര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതുക്രമത്തില്‍ വിഘാതം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിംഗിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 153 എ, 469, 500, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഗോള്‍വാക്കറെക്കുറിച്ചുളള ദിഗ് വിജയ് സിംഗിന്റെ പോസ്റ്റ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും മുഴുവന്‍ ഹിന്ദു സമുദായത്തിന്റെയും മതപരമായ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് രാജേഷ് ജോഷിയുടെ ആരോപണം. ദളിത്, പിന്നാക്ക വിഭാഗക്കാര്‍, മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍ എന്നിവര്‍ക്കെതിരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഗോള്‍വാക്കറുടെ പേരും ചിത്രവുമുളള പോസ്റ്റര്‍ ദിഗ് വിജയ് സിംഗ് പങ്കുവെച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗോള്‍വാക്കറെ ഉദ്ധരിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പേജിന്റെ ചിത്രമാണ് ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചത്. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോള്‍വാക്കര്‍ പറയുന്നതായുളള പരാമര്‍ശം ഉള്‍പ്പെടെയുളള പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. അതേസമയം, ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഗോള്‍വാക്കര്‍ അത്തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് നേതാവ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. സാമൂഹ്യ വിവേചനം ഇല്ലാതാക്കാനാണ് ഗോള്‍വാക്കര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More