രാജ്യത്തെ സ്‌കൂള്‍ വിദ്യഭ്യാസ നിലവാര സൂചിക: കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു

ഡല്‍ഹി: 2021-22 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയില്‍ കേരളം രണ്ടാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡെക്‌സ് (പി ജി ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പഞ്ചാബും ചണ്ഡീഗഢുമാണ് ആദ്യസ്ഥാനം പങ്കിട്ടത്. പ്രചേസ്ത-3 എന്ന ഗ്രേഡിലാണ് കേരളം ഇടംപിടിച്ചത്. 609.7 പോയിന്റാണ് കേരളത്തിനുളളത്. പ്രചേസ്ത-2 കാറ്റഗറിയിലാണ് പഞ്ചാബും ചണ്ഡീഗഢും ഇടംനേടിയത്. ചണ്ഡീഗഢിന്റെ സ്‌കോര്‍ 659-ഉം പഞ്ചാബിന്റേത് 647.4 ഉം ആണ്. 

സൂചികയില്‍ ആകെ പത്ത് ഗ്രേഡുകളാണുളളത്. 1000-ല്‍ 940 ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയാല്‍ ദക്ഷ് എന്ന ഗ്രേഡ് ലഭിക്കും. 881 മുതല്‍ 940 വരെ പോയിന്റ് ആണ് ലഭിക്കുന്നതെങ്കില്‍ ഉത്കര്‍ഷ് എന്ന ഗ്രേഡ് ആണ് ലഭിക്കുക. 821 മുതല്‍ 880 വരെ പോയിന്റുളള സംസ്ഥാനങ്ങള്‍ക്ക് അതിഉത്തം, 761 മുതല്‍ 820 വരെ പോയിന്റുളളവര്‍ക്ക് ഉത്തം, 701- മുതല്‍ 760 വരെ പോയിന്റുളളവര്‍ക്ക് പ്രചേസ്ത-1 എന്നിങ്ങനെയാണ് ആദ്യത്തെ അഞ്ച് ഗ്രേഡുകള്‍. രാജ്യത്തെ ഒരു സംസ്ഥാനവും ആദ്യത്തെ അഞ്ച് ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രചേസ്ത-2 (641-700), പ്രചേസ്ത -3 (581-649), ആകാന്‍ഷി-1 (521-580), ആകാന്‍ഷി 2 (461-520), ആകാന്‍ഷി 3(401-460) എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകള്‍. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അടിസ്ഥാന സൗകര്യങ്ങള്‍, തുല്യത, അധ്യാപക പരിശീലന നിലവാരം, ഭരണനിര്‍വഹണം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ നിലവാര സൂചിക തയാറാക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More