അശ്ലീല വീഡിയോ കണ്ട ബിജെപി അംഗത്തിനെതിരെ നടപടിയില്ല; ത്രിപുര നിയമസഭയില്‍ പ്രതിഷേധം, കയ്യാങ്കളി

ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ 5 എംഎൽഎമാരെ സസ്പെന്റ് ചെയ്തിരുന്നു. കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെയാണ് സസ്പെന്റ് ചെയ്തത്. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ ശാസന മാനിക്കാതെ ഭരണപക്ഷവും നടുത്തളത്തില്‍ ഇറങ്ങിയതോടെ സംഭവം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. 

സഭയിലിരുന്ന് ഫോണില്‍ അശ്ലീല വീഡിയോ കണ്ട ബിജെപി എംഎൽഎ ജദാബ് ലാൽ ദേബ്നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അനിമേഷ് ദേബ്ബർമ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അത് തള്ളിയതോടെ പ്രതിഷേധം ഉയർന്നു. ധനമന്ത്രി പ്രണജിത് സിംഗ് റോയ് 2023-24-ലെ വാർഷിക ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുന്നതിനിടെയാണ് അംഗങ്ങൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിലർ സ്പീക്കര്‍ക്ക് മുന്‍പില്‍ നടുത്തളത്തില്‍ ഉള്ള മേശപ്പുറത്ത് കയറിവരെ മുദ്രാവാക്യം വിളിച്ചു. മനുഷ്യ ചെങ്ങലകെട്ടി. അതിനിടെ സുദീപ് റോയ് ബർമൻ (കോൺഗ്രസ്), നയൻ സർക്കാർ (സിപിഐ-എം), ബ്രിഷകേതു ദേബ്ബർമ, നന്ദിത റിയാങ്, രഞ്ജിത് ദേബ്ബർമ (ടിഎംപി) എന്നീ അഞ്ച് എംഎൽഎമാരെ സഭയില്‍നിന്നും സസ്‌പെൻഡ് ചെയ്തതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. അതോടെ പ്രതിപക്ഷം കൂടുതല്‍ ശക്തമായി പ്രതിഷേധം തുടങ്ങി. വനിതകള്‍ ഉള്‍പ്പടെയുള്ള ചില ഭരണകക്ഷി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിരോധിക്കാന്‍ നോക്കിയതോടെയാണ് സംഭവം കയ്യാങ്കളിയില്‍ കലാശിച്ചത്. 

Contact the author

National Desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More