കൊച്ചി: കൊല്ലം അന്‍വാര്‍ശേരിയിലുള്ള അസുഖ ബാധിതനായി കിടക്കുന്ന ബാപ്പയെ കാണാന്‍ കഴിയാതെ പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും. കേരളത്തില്‍ തങ്ങാന്‍ കോടതി അനുവദിച്ച സമയപരിധി നാളെ തീരുന്നതിനാലാണ് അദ്ദേഹത്തിന്റെ മടക്കം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇപ്പോള്‍ കഴിയുന്നത്.
കഴിഞ്ഞ മാസം (ജൂണ്‍) 26 നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇടക്കാല ജാമ്യം ലഭിച്ച് കേരളത്തിലെത്തിയത്. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് സ്വദേശമായ കൊല്ലത്ത് കഴിയുന്ന ബാപ്പയെ കാണുക, മരണപ്പെട്ടുപോയ ഉമ്മയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുക എന്നീ ആഗ്രഹങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ കൊച്ചിയിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാളെ (ജൂലായ്-8) യാണ് ജാമ്യകാലയളവ് അവസാനിക്കുന്നത്. അതുകഴിഞ്ഞ് കേരളത്തില്‍ തുടരാന്‍ അനുമതിയില്ലാത്തതിനാല്‍ ഇന്ന് വൈകീട്ട് 5. 30 ന് അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. രാത്രി 9. 20 നാണ് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം അദ്ദേഹം ബംഗളുരുവിലേക്ക് തിരിക്കുക.