പങ്കജ മുണ്ടെ ബിജെപി വിടുന്നു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപിയുടെ തീപ്പൊരി നേതാവും ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ട്. പങ്കജ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. അവര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയായി ലോക്മത് ന്യൂസുള്‍പ്പെടെയുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ദേവേന്ദ് ഫട്‌നാവിസ് മന്ത്രിസഭയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫട്‌നാവിസുമായുളള സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നിലയിലാണ് പങ്കജ മുണ്ടെ. ബിജെപി-ശിവസേന സഖ്യത്തില്‍ മന്ത്രിയായെങ്കിലും പിന്നീട് കാര്യമായ സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ശിവസേനയും എന്‍സിപിയും പിളരുകയും അടുത്ത ബന്ധുവും ബദ്ധശത്രുവുമായ ധനഞ്ജയ് മുണ്ടെ ബിജെപിയില്‍ ചേരുകയും ചെയ്തതോടെ അവരുടെ നില പരിതാപകരമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗോപിനാഥ് മുണ്ടെയുടെ ജ്യേഷ്ഠന്റെ മകന്‍ കൂടിയായ ധനഞ്ജയ് മുണ്ടെയോടാണ് പര്‍ളി മണ്ഡലത്തില്‍ പങ്കജ പരാജയപ്പെട്ടത്.

അടുത്ത തവണ ബിജെപി പിന്തുണയോടെ എന്‍സിപി സ്ഥാനാര്‍ത്ഥിയായി ധനഞ്ജയ് വരാനാണ് സാധ്യത. ഇത് തന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമോ എന്ന് പങ്കജയ്ക്ക് ഭയമുണ്ട്. മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പങ്കജ പാര്‍ട്ടിയോട് ഇടയുന്നത്. സംസ്ഥാനത്തെ പ്രബല പിന്നാക്ക വിഭാഗമായ വഞ്ചാരി സമുദായത്തില്‍പ്പെട്ട നേതാവാണ് അവര്‍.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More