ജയ്പൂര്‍: സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ചേര്‍ത്ത് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വ്യാപകമാകുമെന്നും അന്ന് പെട്രോള്‍ വില പതിനഞ്ചുരൂപയാകുമെന്നുമാണ് നിതിന്‍ ഗഡ്കരി പറയുന്നത്. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ നടന്ന ബിജെപി റാലിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
'നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്ജ്ജദാതാക്കളുമാകും. എല്ലാ വാഹനങ്ങളും ഇനി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ചാകും ഓടുക. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയുമെടുത്തായിരിക്കും ഈ കാറുകള്‍ പ്രവര്‍ത്തിക്കുക. അപ്പോള്‍ പെട്രോളിന് 15 രൂപയാകും വില. അങ്ങനെ പരിസ്ഥിതി മലിനീകരണം കുറയും. കര്‍ഷകരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും'- നിതിന്‍ ഗഡ്കരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 96.72 രൂപയാണ് വില. ഡീസലിന് 89.62 രൂപയാണ്. മുംബൈയില്‍ പെട്രോളിന് 106 ഉം ഡീസലിന് 94.27 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 102.63 ഉം ഡീസലിന് 94.24 രൂപയുമാണ്.