ഏക സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കാനുളള ബിജെപിയുടെ തന്ത്രം- ഭഗവന്ത് മന്‍

ചണ്ഡീഗഡ്: രാജ്യത്തെ വിഭജിക്കാനുളള ബിജെപിയുടെ തന്ത്രമാണ് ഏക സിവില്‍ കോഡ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. 2024-ലെ തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യംവെച്ചാണ് ബിജെപി ഏക സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും രാജ്യത്തെ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും ഭഗവന്ത് മന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ആം ആദ്മി പാര്‍ട്ടി ഒരു മതേതര കക്ഷിയാണ്. ഒരു സമുദായത്തിന്റെയും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യ വ്യത്യസ്ത നിറങ്ങളുളള പൂക്കള്‍ നിറച്ചുവെച്ച ഒരു പൂച്ചെണ്ടാണ്. ഒരു പൂച്ചെണ്ടില്‍ ഒരു നിറത്തിലുളള പൂവ് മാത്രമേ ഉണ്ടാവുകയുളേളാ? ഓരോ മതത്തിനും അതിന്റേതായ സംസ്‌കാരവും ആചാരവുമുണ്ട്. എന്തിനാണ് ബിജെപി മറ്റുളളവരുടെ ആചാരങ്ങളിലും വിശ്വാസത്തിലും ഇടപെടാന്‍ ശ്രമിക്കുന്നതെന്ന് മനസിലാവുന്നില്ല. യൂണിഫോം സിവില്‍ കോഡ് എല്ലാവരെയും തുല്യരാക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല. അതസ്ഥിതരായവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് അവര്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്. ആം ആദ്മി പാര്‍ട്ടി അതിനെ അംഗീകരിക്കില്ല. ഞങ്ങള്‍ മതേതര പാര്‍ട്ടിയാണ്. രാജ്യം മുന്നിലെത്തണമെന്നാഗ്രഹിക്കുന്നവര്‍'- ഭഗവന്ത് മന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭഗവന്ത് മന്നിന്റെ പരാമര്‍ശം ഏക സിവില്‍ കോഡ് വിഷയത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിനെതിരാണ്. ഭരണഘടന ഏക സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നുണ്ടെന്നും എഎപി തത്വത്തില്‍ അതിനെ അനുകൂലിക്കുന്നുവെന്നുമാണ് എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് പറഞ്ഞത്. മതനേതാക്കളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുളളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 28 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More