തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രൊഷഫണണല്‍ കോളേജുള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും കെടിയു സര്‍വ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. മലയോര മേഖലകളിലും തീരദേശ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാലക്കാട് വടക്കഞ്ചേരി, തൃശൂര്‍ അരിപ്പാലും, പത്തനംതിട്ട അടൂര്‍ എന്നിവിടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒരാളെ കാണാതായി. ആലപ്പുഴ ജില്ലയില്‍ മഴക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ 75 വീടുകളാണ് തകര്‍ന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. രാത്രി പതിനൊന്നര വരെ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.