ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചു; നെയ്മറിന് 27 കോടി രൂപ പിഴ

പാരിസ്ഥിതികാനുമതി വാങ്ങാതെ കൃത്രിമ തടാകം നിര്‍മ്മിച്ചതിന് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന് കനത്ത പിഴ ശിക്ഷ. തന്‍റെ വിശാലമായ ബീച്ച് ഹൗസ് പരിസരത്താണ് നെയ്മര്‍ കൃത്രിമ തടാകം നിര്‍മ്മിച്ചത്. ഏകദേശം 27 കോടിയോളം രൂപയാണ് പിഴ. റിയോ ഡി ജനീറോയുടെ തെക്ക് ഭാഗത്ത് മംഗരാതിബ എന്ന തീരദേശ പട്ടണത്തിലാണ് ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

നിരവധി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് നെയ്മര്‍ തന്‍റെ ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന് നേരത്തെതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അനുമതിയില്ലാതെ നദീജലം വഴി തിരിച്ചു വിടുക, മണ്ണ് നീക്കം ചെയ്യുക, മരങ്ങള്‍ മുറിക്കുക തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവൃത്തികള്‍ നെയ്മര്‍ ചെയ്തതായി പ്രാദേശിക ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം ബംഗ്ലാവില്‍ കാരണം കാണിക്കല്‍ നോട്ടീസ് പതിച്ച അധികൃതര്‍ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് മാനിക്കാതെ നെയ്മര്‍ അതേ സ്ഥലത്ത് ആഡംബര പാര്‍ട്ടി നടത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിഴ ചുമത്തിയത്തിനു പുറമേ നെയ്മറിനെതിരെ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അതേസമയം ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ നെയ്മറിന് 20 ദിവസത്തെ സാവകാശമുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More