ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് തന്റെ ഓഫീസില്‍ ജോലി നല്‍കി സിദ്ധരാമയ്യ

ബംഗളുരു: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സെക്രട്ടറിയേറ്റില്‍ ജോലി നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന 'ജനതാദര്‍ശന്‍' പരിപാടിയില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനിടെയാണ് എംകോം ബിരുദധാരിയായ പെണ്‍കുട്ടിയുടെ പ്രശ്‌നം മുഖ്യമന്ത്രി കേട്ടത്. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി തന്റെ ഓഫീസില്‍ തന്നെ അവരെ നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2022 ഏപ്രില്‍ 28-നാണ് പെണ്‍കുട്ടി ആസിഡ് ആക്രമണത്തിനിരയായത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിയമനം ലഭിച്ചില്ലെന്നും ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടി സിദ്ധരാമയ്യയോട് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ യുവതിക്ക് ജോലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനിലൂടെ അറിയിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കഴിഞ്ഞ വര്‍ഷം ഒരു കാമരോഗിയുടെ ആസിഡ് ആക്രമണത്തിനിരയായി ജീവിക്കാന്‍ പാടുപെടുന്ന ഒരു യുവതി ഇന്ന് എന്നെ കാണാനെത്തുകയും തന്റെ വേദനയും ബുദ്ധിമുട്ടുകളും അറിയിക്കുകയും ചെയ്തു. കഷ്ടപ്പാടുകള്‍ക്കിടയിലും ജീവിക്കാനുളള അവളുടെ അടങ്ങാത്ത ആവേശം എന്നെ അത്ഭുതപ്പെടുത്തി. അവള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാനുളള അവസരമായാണ് ഞാന്‍ അധികാരത്തെ കാണുന്നത്' -സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More