സെന്തില്‍ബാലാജിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍; രാത്രിയോടെ ഉത്തരവ് മരവിപ്പിച്ചു

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്തതിനുപിന്നാലെ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഇഡി കേസില്‍ പ്രതിയായ സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്യാതെയാണ് ഗവര്‍ണര്‍ മന്ത്രിയെ പുറത്താക്കിയത്.  മന്ത്രിയെ നീക്കം ചെയ്യാനുളള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. പിന്നീട് പുറത്താക്കിയ ഉത്തരവ് മരവിപ്പിക്കുന്നതായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇത് ഗവര്‍ണറും തമിഴ്‌നാട് സര്‍ക്കാരും തമ്മില്‍ തുടരുന്ന അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണ്‍ 13-നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. പതിനെട്ട് മണിക്കൂറോളം ചോദ്യംചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്ന മന്ത്രിയെ പിന്നീട് ചോദ്യംചെയ്യാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. മന്ത്രി 20 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 2013-14 കാലത്ത് എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എഞ്ചിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More