മുംബൈയിലെ കടല്‍പ്പാലം ഇനി വീര്‍ സവര്‍ക്കര്‍ സേതു; ട്രാന്‍സ്ഫര്‍ ഹാര്‍ബര്‍ ലിങ്കിന് വാജ്പേയിയുടെ പേര്

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ വെര്‍സോവ- ബാന്ദ്ര കടല്‍പ്പാലത്തിന്റെ പേര് ബിജെപി- ശിവസേന (ഷിന്‍ഡേ) സര്‍ക്കാര്‍ മാറ്റി. ആര്‍ എസ് എസ് നേതാവ് സര്‍വര്‍ക്കറുടെ പേരിലാണ് ഇനി പാലം അറിയപ്പെടുക. വീര്‍ സവര്‍ക്കര്‍ സേതു എന്നാണ് പുതിയ പേര്. വെര്‍സോവ- ബാന്ദ്ര കടല്‍പ്പാലത്തിന് സര്‍വര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ ഷിന്‍ഡേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പല പുരാതന നഗരങ്ങളുടെയും സ്മാരകങ്ങളുടെയും പേര് മാറ്റുന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.   

മുംബൈയില്‍ ഇപ്പോള്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ പേരും മാറ്റിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരാണ് ഇതിന് നല്‍കിയിട്ടുള്ളത്. 'വാജ്പേയി സ്മൃതി ന്ഹാവാ സേവ സേതു' എന്നാണ് പുതിയ പേര്. രണ്ട് മഹത് വ്യക്തികളുടെ പേരാണ് നല്‍കുന്നത് എന്നതുകൊണ്ട്‌ യാതൊരു വിവാദവുമുണ്ടാകില്ല എന്ന് സംസ്ഥാന മന്ത്രി സുധീര്‍ മുന്മ്ഗീവാര്‍ അഭിപ്രായപ്പെട്ടു. 

നേരത്തെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. ഉത്തര്‍പ്രദേശടക്കം വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അലഹബാദടക്കമുള്ള പഴയ നഗരങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു.   

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More