'ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയുടെ കൂടെ കുറച്ചുനാള്‍ നില്‍ക്കണം'; മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

ബംഗളുരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. ഏഴുമണിയോടെ അദ്ദേഹം കൊച്ചിയിലെത്തും. തുടര്‍ന്ന് കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി പിതാവിനെ കാണും. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി നല്‍കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് മഅ്ദനി കേരളത്തിലെത്തുന്നത്. 12 ദിവസം പിതാവിനൊപ്പം താമസിച്ച് ജൂലൈ ഏഴിന് ബംഗളുരുവിലേക്ക് മടങ്ങിപ്പോകും. കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവു വരുത്തിയതോടെയാണ് മഅ്ദനിയുടെ കേരളാ യാത്ര സാധ്യമാകുന്നത്. 

'ആരോഗ്യസ്ഥിതി ഗുരുതരമാണ്. ക്രിയാറ്റില്‍ ലെവല്‍ ഒമ്പതായി. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാട്ടില്‍പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് നടന്നില്ല. ഇനി പിതാവിനെ കണ്ട് വരാം. ബാക്കിയൊക്കെ സര്‍വ്വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു. ബാപ്പയ്ക്ക് ഓര്‍മ്മ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കുറച്ചുനാള്‍ കഴിയണം. ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം'- മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കാലം വിചാരണാത്തടവുകാരനായി കഴിഞ്ഞയാള്‍ താനാണെന്നും അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ടുവരുമ്പോള്‍ തനിക്കറിയാമായിരുന്നെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഅ്ദനി കോടതിയെ സമീപിച്ചത്.

കര്‍ണാടക പൊലീസിന്റെ സംരക്ഷണയില്‍ കഴിയാനായിരുന്നു കോടതി ഉത്തരവ്. കേരളത്തിലേക്ക് പോകാന്‍ പൊലീസുകാരുടെ ചിലവും മഅ്ദനി വഹിക്കണമായിരുന്നു. അകമ്പടി വരുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്ന മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി തളളുകയായിരുന്നു. ഇതോടെയാണ് മഅ്ദനിയുടെ കേരളത്തിലേക്കുളള വരവ് നീണ്ടുപോയത്. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More