40 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ മോദിയെപ്പോലെ കളളം പറയുന്നൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല- സിദ്ധരാമയ്യ

ബംഗളുരു: തന്റെ നാല്‍പ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ നരേന്ദ്രമോദിയെപ്പോലെ കളളം പറയുന്നൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരത്തിലെത്തുന്നതിനു മുന്‍പ് മോദി രാജ്യത്തിന് അച്ഛേ ദിന്‍ വാഗ്ദാനം ചെയ്തിരുന്നെന്നും ജനജീവിതം ദുസ്സഹമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്നും ബിജെപി കാരണം ഇന്ത്യയിലെ ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

'എന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ മോദിയെപ്പോലെ കളളം പറയുന്ന പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിട്ടില്ല. മോദി അച്ഛേ ദിന്‍ വാഗ്ദാനം ചെയ്തു. എന്നിട്ട് അച്ഛേ ദിന്‍ എവിടെ? പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങി അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചതും ജനജീവിതം ദുസ്സഹമായതുമല്ലാതെ എന്താണുണ്ടായത് ? മോദിയുടെ ജനപ്രീതി കുറഞ്ഞുവരികയാണ് എന്നതിന് തെളിവാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം'- സിദ്ധരാമയ്യ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് താനും ഡികെ ശിവകുമാറും സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലൂടെയും സഞ്ചരിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന അനീതികളെക്കുറിച്ചും അഴിമതികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കിയെന്നും വരും തെരഞ്ഞെടുപ്പുകളിലും ഇതേ രീതി തുടരേണ്ടതുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാരാഷ്ട്രയിലെ ഷിന്‍ഡെ- ഫട്‌നാവിസ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ തുരത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More