മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഗോരക്ഷാസംഘം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. മുംബൈ കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി നാസിക് ജില്ലയിലെ സിന്നര്‍-ഘോട്ടി ഹൈവേയില്‍ പതിനഞ്ചോളം പേരടങ്ങളുന്ന ഗോരക്ഷാ സംഘമാണ് അഫാന്‍ അന്‍സാരിയെയും നസീര്‍ ഷെയ്ക്കിനെയും വാഹനം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
സംഭവത്തില്‍ ഘോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തുമ്പോള്‍ ഇരുവരും അവശനിലയില്‍ കാറിനകത്ത് കിടക്കുകയായിരുന്നെന്നും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഫാന്‍ അന്‍സാരി മരണപ്പെട്ടതെന്നും സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഭാമ്രെ പറഞ്ഞു. കേസില്‍ ഇതുവരെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നസീറിന്റെ പരാതിയില്‍ കൊലപാതകത്തിനും കലാപശ്രമത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.