ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ യാതൊരു വിവേചനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കാനും തയാറാണെന്നും നരേന്ദ്രമോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. 2014-ല്‍ അധികാരമേറ്റതിനുശേഷ ഇതാദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
'ജനാധിപത്യം ഇന്ത്യയുടെ ഡിഎന്എയിലുളളതാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍ വിവേചനത്തെക്കുറിച്ച് പിന്നീട് ഒരു ചോദ്യവുമുണ്ടാകില്ല. എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നത് ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്നാണ് വ്യക്തമാക്കുന്നത്'- നരേന്ദ്രമോദി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ നടന്ന നയതന്ത്ര ചര്‍ച്ചയ്ക്കുശേഷമാണ് ബൈഡനും മോദിയും മാധ്യമങ്ങളെ കണ്ടത്. പ്രതിരോധം, സാങ്കേതിക വിദ്യ, എ ഐ, ടെലികോം മേഖലകളില്‍ നിര്‍ണായക സഹകരണം, ബഹിരാകാശ മേഖലയിലെ സഹകരണം എന്നിവയായിരുന്നു നയതന്ത്ര ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.