ലോകത്തിലെ ഏറ്റവും വലിയ മാൾ ദുബായിൽ വീണ്ടും തുറക്കുന്നു

കൊറോണ വൈറസ് മഹാമാരി മൂലം ഒരു മാസത്തേക്ക് അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും വലിയ മാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മാൾ കർശനമായ സുരക്ഷയിൽ വീണ്ടും തുറന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതോടെയാണ് മാള്‍ വീണ്ടും തുറന്നത്. 

സന്ദർശകർ പാലിക്കേണ്ട ഒരു മാർഗ്ഗനിർദ്ദേശങ്ങൾ മാൾ അധികൃതര്‍ പുറത്തുവിട്ടു. മാസ്ക് ധരിക്കുക, മൂന്ന് മണിക്കൂറിൽ കൂടുതൽ ചിലവഴിക്കരുത് എന്നതാണ് പ്രധാനം. കൂടാതെ, മൂന്ന് നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കും, 60 വയസ്സിനു മുകളിലുള്ളവര്‍ക്കും, ശ്വാസകോശ സംബന്ധമായ അസുഖം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള രോഗമുള്ളവര്‍ക്കും പ്രവേശനമില്ല. മാർച്ച് 23-ന് മാൾ അടച്ചിരുന്നു. 

അതേസമയം, സാധാരണ സായാഹ്ന ഷോകൾക്കായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മാളിലെ സിനിമാ ശാല തുറക്കില്ല. യു.എ.യില്‍ കര്‍ശനമായ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സൂപ്പർമാർക്കറ്റുകളും ഫാർമസികളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More