സവർക്കർക്ക് പുറമെ ആർഎസ്എസ് സ്ഥാപകന്റെ പാഠഭാ​ഗവും നീക്കം ചെയ്‌ത് കർണാടക സർക്കാർ

ബാംഗ്ലൂര്‍: കര്‍ണാടകയിലെ പാഠഭാഗങ്ങളില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഒഴിവാക്കി സിദ്ധരാമയ്യ സർക്കാര്‍. 6 മുതല്‍ 12വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന 18 സുപ്രധാന ഭാഗങ്ങളാണ് കോൺഗ്രസ് സർക്കാർ മാറ്റിയത്. പുതുതായി ചേർത്ത പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും വി ഡി സവർക്കറേക്കുറിച്ചുള്ള പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നുള്ള ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജീവചരിത്രവും സർക്കാർ മാറ്റി.  ഹെഡ്ഗേവാറിന്റെ പാഠഭാഗത്തിന് പകരമായി ശിവകോട്യാചാര്യ എഴുതിയ സുകുമാര സ്വാമിയുടെ കഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

അതോടൊപ്പം, ബിജെപി സർക്കാർ എടുത്തുകളഞ്ഞ ജവഹർലാൽ നെഹ്റുവിന്റെ കത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കന്നഡ പുസ്തകത്തിലെ ‘ഭൂ കൈലാസ’ എന്ന നാടകം മാറ്റിയാണ് നെഹ്റു മകൾ ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകൾ ഉൾപ്പെടുത്തിയത്. സവർക്കറിന്റെ ഭാഗത്തിന് പകരമായി വിജയമാല രംഗനാഥ് എഴുതിയ ‘ബ്ലഡ് ഗ്രൂപ്പ് ’എന്ന പാഠമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വലതുപക്ഷ സൈദ്ധാന്തികരായ ചക്കരവർത്തി സുലിബെലെ, ശതാവധാനി ഗണേഷ് എന്നിവരുടെ കൃതികളും കോൺഗ്രസ് സർക്കാർ പത്താം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More