പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തില്‍നിന്ന് മലപ്പുറം മാറി; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തില്‍നിന്ന് മലപ്പുറം മാറിയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിജയിച്ചത് എന്നത് അഭിമാനമേറ്റുന്ന കാര്യമാണെന്നും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. തിരൂരില്‍ രണ്ടാമത് ടിസിവി പി. വാസു വിദ്യാഭ്യാസ പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഒരുകാലത്ത് മലപ്പുറത്ത് പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് അയക്കാതെ വിവാഹംചെയ്ത് അയച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍നിന്ന് മലപ്പുറം മാറി. ഇന്ന് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിജയിച്ചതെന്നത് അഭിമാനമേറ്റുന്നു'- വി അബ്ദുറഹിമാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷത്തെ എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ ടിസിവി വരിക്കാരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി മന്ത്രി അനുമോദിച്ചു. ഫ്‌ളവേഴ്‌സ് ആന്‍ഡ് 24 ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, മലയാളം സര്‍വ്വകലാശാല വിസി ഡോ. എല്‍ സുഷമ, തിരൂര്‍ നഗരസഭ അധ്യക്ഷ എ പി നസീമ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More