ഇംഫാല്‍: മണിപ്പൂരിലെ കലാപം നിയന്ത്രിച്ചില്ലെങ്കില്‍ ബിജെപിക്ക് നല്കിയ പിന്തുണ പിന്‍വലിക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും വരുംദിവസങ്ങളിലെങ്കിലും സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ബിജെപിയുമായുളള സഖ്യം പുനപ്പരിശോധിക്കുമെന്നും മുന്‍ ഉപമുഖ്യമന്ത്രിയും എന്‍പിപി വൈസ് പ്രസിഡന്റുമായ യുംനാം ജോയ്കുമാര്‍ സിംഗ് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ സംഘര്‍ഷത്തിന് അയവുവരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
'ഇനിയും നിശബ്ദരായി ഇരിക്കാനാവില്ല. കലാപം ഇതുപോലെ തന്നെ തുടരുകയാണെങ്കില്‍ ബിജെപിക്ക് നല്കിയ പിന്തുണ പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ഇവിടെ ആര്‍ട്ടിക്കിള്‍ 355 നിലവിലുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഇതുവരെ കൃത്യമായ ഒരു പ്ലാനിംഗ് പോലുമില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്'- ജോയ്കുമാര്‍ സിംഗ് പറഞ്ഞു.
ഇന്ന് കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടവര്‍ നാളെ എംപിയുടെയും എംഎല്‍എയുടെയും വീടിന് തീയിടുമെന്നും ഹൈവേകള്‍ തുറന്ന് ഗതാഗതം പുനസ്ഥാപിക്കാന്‍ പോലും ഇനിയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.