ബിജെപി വിട്ട രാമസിംഹനോട് സിനിമയ്ക്കുവേണ്ടി കൊടുത്ത പണം തിരികെ ചോദിച്ച് അണികള്‍

കൊച്ചി: ബിജെപി വിട്ട സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറോട് സിനിമയ്ക്കുവേണ്ടി കൊടുത്ത പണം തിരികെ ചോദിച്ച് അണികള്‍. ബിജെപിയില്‍നിന്ന് രാജിവച്ചെന്ന് പ്രഖ്യാപിച്ചുളള ഫേസ്ബുക്ക് പോസ്റ്റിനുതാഴെയാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിനുവേണ്ടി നല്‍കിയ പണം ബിജെപി അനുകൂലികള്‍ തിരികെ ചോദിച്ചത്. 'താങ്കളുടെ സിനിമയ്ക്കുവേണ്ടി 500 രൂപ അയച്ചുതന്നിരുന്നു. ബിജെപി ബന്ധം വിട്ട സ്ഥിതിക്ക്, പടം വിജയിച്ച സ്ഥിതിക്ക് അതൊന്ന് തിരിച്ചുതരാമോ?' എന്നാണ് ഒരാള്‍ ചോദിച്ചത്. 

ബിജെപി കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാമസിംഹന്‍ അബൂബക്കര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.  ഇതിനെ പരിഹസിച്ചും ബിജെപി അണികളുടെ കമന്റുകളുണ്ട്. 'ബിജെപിയെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും സിനിമ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോയി കാണണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലെന്നും നരേന്ദ്രമോദിയും നിങ്ങളുടെ സിനിമ കണ്ടുകാണില്ലെന്നും ചിലര്‍ രാമസിംഹന്റെ പോസ്റ്റിനുതാഴെ കുറിച്ചു. 

ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടിയുമായുളള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായി രാമസിംഹന്‍ അറിയിച്ചത്. ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ലെന്ന് ഇപ്പോഴാണ് ബോധ്യമായതെന്നും അതുകൊണ്ടാണ് കെട്ടഴിച്ചുമാറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന്‍ നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്കുപാലിച്ച് മൊട്ടയടിച്ചു. ഇനി ആര്‍ക്കുവേണ്ടിയും മൊട്ടയടിക്കില്ല. എനിക്കുവേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ. ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്ര്യന്‍. എല്ലാത്തില്‍നിന്നും മോചിതനായി. ഒന്നിന്റെ കൂടെ മാത്രം. ധര്‍മ്മത്തോടൊപ്പം. ഹരിഓം' എന്നാണ് രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ കമന്റായി ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്. 

അടുത്തിടെ സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും താന്‍ പഴയ സിപിഎമ്മുകാരനാണെന്നുമാണ് രാജസേനന്‍ പറഞ്ഞത്. മനസുമടുപ്പിക്കുന്ന അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍നിന്നുണ്ടായി എന്ന് വ്യക്തമാക്കിയാണ് ഭീമന്‍ രഘു പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More