മോന്‍സന്‍റെ സിംഹാസനത്തില്‍ എ എ റഹിം; വ്യാജചിത്രം പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: എ എ റഹിം എംപിയുടെ ചിത്രം ഉപയോ​ഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസിൽ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പത്തനംത്തിട്ട ആറമുള സ്വദേശി അനീഷാണ് അറസ്റ്റിലായത്. പുരവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്തായിരുന്നു അനീഷ് കുമാര്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ സമാനമായ സംഭവത്തില്‍ സ്കൂൾ അധ്യാപികയായ പ്രിയാ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മോന്‍സന്‍ മാവുങ്കലുമായി അടുപ്പമുണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ എ റഹിം ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പങ്കുവെച്ചതിനാണ്‌  പ്രിയാ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തത്.


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More