കോണ്‍ഗ്രസ് പഞ്ചാബിലും ഡല്‍ഹിയിലും മത്സരിക്കരുത്; സഹകരണത്തിന് ഉപാധിയുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസിനുമുന്നില്‍ ഉപാധിവെച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരുതെന്നാണ് ആം ആദ്മിയുടെ ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് സമ്മതിക്കുകയാണെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രിയും എഎപി വക്താവുമായ സൗരവ് ഭരദ്വാജ് പറഞ്ഞു. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പോരാടിയില്ലെങ്കില്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

'സി ബി ഐയും ഇഡിയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ചവിട്ടിത്താഴ്ത്തുകയാണ്. പ്രതിപക്ഷത്തെ നേതാക്കളെ ജയിലിലടയ്ക്കുന്നു. 2024-ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതി അവര്‍ മോദിയെ രാജാവായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അസംഖ്യം സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന്‍ നല്‍കിയ നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടമാകും'- സൗരവ് ഭരദ്വാജ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഉപാധികളോടെ മുന്നോട്ടുപോകാമെന്ന് പറയുമ്പോഴും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് കോപ്പിയടിക്കുകയാണ് എന്നും സൗരവ് ഭരദ്വാജ് ആരോപിച്ചു. കോണ്‍ഗ്രസിന് ആശയങ്ങളുടെ കുറവുണ്ടെന്നും എഎപിയെയും അരവിന്ദ് കെജ്‌റിവാളിനെയും വെളളം, വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമപദ്ധതികളുടെ പേരില്‍ പരിഹസിച്ച കോണ്‍ഗ്രസ് അതേ ആശയങ്ങള്‍ കോപ്പിയടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More