തിരുവനന്തപുരം: സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍നിന്ന് രാജിവെച്ചു. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടിയുമായുളള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായി രാമസിംഹന് അറിയിച്ചത്. ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ലെന്ന് ഇപ്പോഴാണ് ബോധ്യമായതെന്നും അതുകൊണ്ടാണ് കെട്ടഴിച്ചുമാറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന് നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു.
'പണ്ട് കുമ്മനം രാജേട്ടന് തോറ്റപ്പോള്‍ വാക്കുപാലിച്ച് മൊട്ടയടിച്ചു. ഇനി ആര്‍ക്കുവേണ്ടിയും മൊട്ടയടിക്കില്ല. എനിക്കുവേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ. ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്ര്യന്. എല്ലാത്തില്‍നിന്നും മോചിതനായി. ഒന്നിന്റെ കൂടെ മാത്രം. ധര്‍മ്മത്തോടൊപ്പം. ഹരിഓം' എന്നാണ് രാമസിംഹന് അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ കമന്റായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അയച്ച രാജിക്കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അടുത്തിടെ സംവിധായകന് രാജസേനനും നടന് ഭീമന് രഘുവും ബിജെപി വിട്ടിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും താന്‍ പഴയ സിപിഎമ്മുകാരനാണെന്നുമാണ് രാജസേനന് പറഞ്ഞത്. മനസുമടുപ്പിക്കുന്ന അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍നിന്നുണ്ടായി എന്ന് വ്യക്തമാക്കിയാണ് ഭീമന് രഘു പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്.